Updated on: 30 December, 2022 5:52 PM IST
അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം പൂർത്തീകരണഘട്ടത്തിൽ: മന്ത്രി ജി.ആർ. അനിൽ

കോട്ടയം: സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയവരിൽ റേഷൻ കാർഡില്ലാത്ത ഏഴായിരം  പേർക്ക് കാർഡ് ലഭ്യമാക്കുന്നത് പൂർത്തീകരണഘട്ടത്തിലാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 

ആശ്രമങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് പ്രോക്‌സി സംവിധാനത്തിലൂടെയല്ലാതെ റേഷൻ നൽകുന്ന സംവിധാനം ചങ്ങനാശേരി കുരിശുംമൂട് വെരുച്ചിറ ശാന്തിസദൻ കോൺവെന്റിൽ നേരിട്ടെത്തി ലഭ്യമാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം

കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിദരിദ്രർക്ക് കാർഡു നൽകുക മാത്രമല്ല റേഷൻ കടയിലെത്തി സാധനങ്ങൾ വാങ്ങാൻ അസൗകര്യമുള്ളവർക്ക് സഞ്ചരിക്കുന്ന റേഷൻ കട വഴി സാധനങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശാന്തിസദനിലെ 28 അന്തേവാസികൾ കിടപ്പുരോഗികളായതിനാൽ റേഷൻ വാങ്ങുന്നതിന് സാധിക്കില്ലെന്നു കാട്ടി നൽകിയ പരാതിയെത്തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. അന്തേവാസികളെ മന്ത്രി സന്ദർശിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ., വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം ആർ. തങ്കമണി, ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ, ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസർ എൻ.ആർ. ശ്രീലത, റേഷനിംഗ് ഇൻസ്‌പെക്ടർ സിന്ധു വർമ എന്നിവർ സന്നിഹിതരായിരുന്നു.

English Summary: Distribution of ration cards to the very poor in the process of completion: Minister G.R. Anil
Published on: 30 December 2022, 05:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now