Updated on: 2 November, 2021 8:04 AM IST

കേന്ദ്ര സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്.  രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഡി.ആർ.ഡി.ഒ പ്രോജക്ട് ഡിഫൻസ് ലബോറട്ടിയിലാണ് ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഡിസംബറിലായിരിക്കും അഭിമുഖം.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഫിസിക്സ്- 4 ഒഴിവുകൾ,

കെമിസ്ട്രി- 3 ഒഴിവുകൾ,

ഇലക്ട്രോണിക്സ് -3 ഒഴിവുകൾ,

മെക്കാനിക്കൽ - 1 ഒഴിവ്

എന്നിങ്ങനെയാണ് ആകെ 11 ഒഴിവുകളാണുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,000 രൂപ ലഭിക്കും. ഇതിന് പുറമെ എച്ച്.ആർ.എ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ

ഫിസിക്സ് - ഡിസംബർ 6,

കെമിസ്ട്രി - ഡിസംബർ 7

ഇലക്ട്രോണിക്സ് - നവംബർ 8,

മെക്കാനിക്കൽ - നവംബർ 9

എന്നിങ്ങനെയാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ.

വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് തീയതികളിൽ Defence Laboratory, Ratanada Palace, Jodhpur-342011(Rajasthan) എന്ന വിലാസത്തിൽ എത്തിച്ചേരുക. രാവിലെ 10 മണിക്കാണ് അഭിമുഖം.

തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്

ദക്ഷിണ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

English Summary: DRDO Recruitment 2021: Apply for Junior Research Fellow Vacancies. Salary upto Rs 31,000 per month
Published on: 02 November 2021, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now