1. News

ദക്ഷിണ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയി‍ൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ലെവൽ 2 മുതൽ ലെവൽ 5 വരെയുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് സ്പോർട്സ് ക്വാട്ടയിലെ ഒഴിവുകളിലേക്കാണ് നിയമനം. 21 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Meera Sandeep
Southern Railway Recruitment 2021: Applications are invited for various vacancies
Southern Railway Recruitment 2021: Applications are invited for various vacancies

ദക്ഷിണ റെയി‍ൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു.  ലെവൽ 2 മുതൽ ലെവൽ 5 വരെയുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്  സ്പോർട്സ് ക്വാട്ടയിലെ ഒഴിവുകളിലേക്കാണ് നിയമനം. 21 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി rrcmas.in സന്ദർശിച്ച് അപേക്ഷിക്കാം. നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസം, പ്രായ പരിധി തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കാം. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് 250 രൂപ അടച്ചാൽ മതിയാകും.

അപേക്ഷകൾ The Assistant Personnel Officer, Railway Recruitment Cell, Southern Railway 3rd Floor, No 5 Dr. P. V. Cherian Crescent Road, Egmore, Chennai – 600 008 എന്ന വിലാസത്തിലേക്ക് പോസ്റ്റലായി അയക്കണം. കൊറിയറായി അയക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

സംഗീത കോളേജിൽ ഡാൻസ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുകൾ

എൻ.പി.സി.ഐ.എല്ലിലെ 250 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: Southern Railway Recruitment 2021: Applications are invited for various vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds