1. News

Temp rise: വിളവെടുപ്പിനു മുമ്പുള്ള ഉയരുന്ന താപനില, ശീതകാല വിളകൾക്ക് ഭീക്ഷണിയാകുന്നു

രാജ്യത്തെ കാലം തെറ്റി പെയ്യുന്ന മഴയും, ആലിപ്പഴവർഷവും ഇന്ത്യയിലെ പ്രധാന ശീതകാല വിളകളായ ഗോതമ്പ്, റാപ്സീഡ്, ചെറുപയർ എന്നിവയ്ക്ക് വലിയ കേടുപാടുകൾ വരുത്തുമെന്ന് കർഷകർ പറഞ്ഞു.

Raveena M Prakash
Due to rising temperature, winter crops are getting destroyed says farmers
Due to rising temperature, winter crops are getting destroyed says farmers

രാജ്യത്തു വിളവെടുപ്പിനു മുമ്പുള്ള ഉയരുന്ന താപനില, ശീതകാല വിളകൾക്ക് ഭീക്ഷണിയാകുന്നുവെന്ന് കർഷകർ പറഞ്ഞു. കാലം തെറ്റി പെയ്യുന്ന മഴയും, ആലിപ്പഴവർഷവും ഇന്ത്യയിലെ പ്രധാന ശീതകാല വിളകളായ ഗോതമ്പ്, റാപ്സീഡ്, ചെറുപയർ എന്നിവയ്ക്ക് വലിയ കേടുപാടുകൾ വരുത്തുണ്ടെന്ന് കർഷകർ കൂട്ടിച്ചേർത്തു. ഇതിനകം തന്നെ ഉയരുന്ന ചൂട് ചെടികളിൽ സമ്മർദ്ദം ചെലുത്തുണ്ടെന്നും, ഇത് വിളവെടുപ്പിനു തയ്യാറായ വിളകളെ നശിപ്പിക്കുന്നുണ്ടെന്ന് വ്യവസായ, കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വളരുന്ന പ്രധാന സംസ്ഥാനങ്ങളിൽ അടുത്ത 10 ദിവസത്തിനുള്ളിൽ കൂടുതൽ മഴയും ആലിപ്പഴ വർഷവും ലഭിക്കുമെന്ന് ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  ഇത് സംസ്ഥാനങ്ങളിലെ ഉത്പാദനം വെട്ടികുറച്ചേക്കും, അതോടൊപ്പം തന്നെ ഭക്ഷ്യ വിലപ്പെരുപ്പം ഉയരുന്നത് പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാരും, സെൻട്രൽ ബാങ്കും ഒരുമിച്ച് ശ്രമിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഗോതമ്പ് ഉൽപ്പാദനത്തിലെ ഇടിവ് ന്യൂഡൽഹിയിലെ ഗോതമ്പ് ഇൻവെന്ററികൾ നിറയ്ക്കുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും, കുറഞ്ഞ റാപ്സീഡ് ഉൽപ്പാദനം ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ പാമോയിൽ, സോയോയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. 

ശീതകാല വിളകളുടെ വിളവെടുപ്പ് ആരംഭിച്ചതു മുതൽ തുടരുന്ന മഴയും ആലിപ്പഴവർഷവും ആശങ്കകൾ ഉയർത്തുന്നതാണെന്നും, ഇത് നിലനിൽക്കുന്ന വിളകളെ മോശമായി ബാധിക്കും, അതോടൊപ്പം ഇത് ഉത്പാദനത്തെ കുറയ്ക്കുമെന്ന്, ILA കമ്മോഡിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അറിയിച്ചു. കർഷകർ സാധാരണയായി ഒക്ടോബർ, നവംബർ മാസങ്ങളിൽ ഗോതമ്പ്, റാപ്സീഡ്, ചെറുപയർ എന്നിവ നടാൻ തുടങ്ങുകയും ഫെബ്രുവരി അവസാനം മുതൽ വിളവെടുക്കുകയും ചെയ്യും. അടുത്ത ഏതാനും ദിവസങ്ങളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആലിപ്പഴ വർഷവും, മണിക്കൂറിൽ 30 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

ശീതകാലത്തു വിതയ്ക്കുന്ന വിളകൾ സാധാരണ നിലയേക്കാൾ കൂടുതലായതിനാൽ നേരത്തെ തന്നെ സമ്മർദത്തിലായിട്ടുണ്ടെന്നും, റാപ്സീഡ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിൽ നിന്നുള്ള കർഷകനായ രാംറായി ബൊഹാര പറഞ്ഞു. ഗോതമ്പ് വളരുന്ന സംസ്ഥാനങ്ങളിൽ പരമാവധി താപനില ഈ മാസം ആദ്യം 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നു, കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇത് സാധാരണയേക്കാൾ ഏഴ് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആധാർ രേഖകൾ ഓൺലൈനിൽ ജൂൺ 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം 

English Summary: Due to rising temperature, winter crops are getting destroyed says farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds