Updated on: 22 April, 2022 3:56 PM IST
e-Shram Best News: ഇ-ശ്രം പോർട്ടലിൽ ജോലി ഒഴിവുകൾ

e-Shram Portal Job Vacncies: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗമനത്തിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം പോർട്ടൽ (E-Shram Portal). ഇപ്പോഴിതാ, ഇ-ശ്രം പോർട്ടലിൽ അംഗത്വം എടുത്തിട്ടുള്ള അഥവാ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കായി ജോലി വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇ-ശ്രാം പോർട്ടൽ നാഷണൽ കരിയർ സർവീസുമായി- National Career Service (എൻസിഎസ്- NCS) സംയോജിപ്പിച്ചതിനാലാണ് ഈ ഓഫർ ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇ ശ്രം -: തൊഴിലാളികളുടെ അക്കൗണ്ടിൽ 1000 രൂപ, 1.5 കോടി തൊഴിലാളികൾക്ക് മെയിന്റനൻസ് അലവൻസ്

2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഇ-ശ്രമം പോർട്ടലിനെയും തൊഴിൽ മന്ത്രാലയത്തിന്റെ എൻസിഎസ് പോർട്ടൽ, എംഎസ്എംഇ മന്ത്രാലയത്തിന്റെ സംരംഭം- Udyog Aadhaar Memorandum, അസീം പോർട്ടൽ- ASEEM എന്നിവയെയും പരസ്പരം ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

NCS പോർട്ടലിൽ ഒന്നര ലക്ഷത്തിലധികം ഒഴിവുകൾ

സംഘടിത മേഖലയിൽ ഉൾപ്പെടാത്ത തൊഴിലാളികൾക്ക് സാമ്പത്തികമായി പിന്തുണ നൽകിവരുന്ന സേവനത്തിന് പുറമെ, ഇ-ശ്രം പോർട്ടലിലൂടെ ഇനിമുതൽ തൊഴിലാളികൾക്ക് ജോലി നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും, ഇതിന് പുറമെ വായ്പ ലഭിക്കുന്നതിനും സാധിക്കുന്നു. ഇ-ശ്രമം പോർട്ടലിൽ ഇതുവരെ 22 കോടിയിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. NCS പോർട്ടലിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 1.5 ലക്ഷത്തിലധികം ഒഴിവുകളാണ് ഉള്ളത്.

ഇ-ശ്രമം പോർട്ടലും എൻസിഎസും

തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അടുത്തിടെ ഇ-ശ്രമം പോർട്ടലും എൻസിഎസും പരസ്പരം ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഇ-ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 26,000-ത്തിലധികം തൊഴിലാളികളും എൻഎസ്‌സിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആകർഷകമായ നിരവധി ജോലികൾ ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്. തൊഴിലാളികളുടെ നൈപുണ്യവും തൊഴിലുടമയുടെ ആവശ്യകതയും അനുസരിച്ചാണ് തൊഴിൽ ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇ-ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് അക്കൗണ്ടന്റ്, കൃഷി ഓഫീസർ, തുടങ്ങിയ ജോലികളിലേക്കും അവസരം ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡ്: 2 ലക്ഷം രൂപയുടെ വരെ ആനുകൂല്യം നൽകി സർക്കാർ, എങ്ങനെ രജിസ്റ്റർ ചെയ്യാം

ഇത്തരത്തിൽ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീക്ക് എറണാകുളത്തെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പ്രോസസ് എക്സിക്യൂട്ടീവായി ജോലി ലഭിച്ചിട്ടുണ്ട്. മന്ത്രാലയം പറയുന്നതനുസരിച്ച്, എൻ‌സി‌എസിൽ ചേരുന്നതിനാൽ, ഇ-ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അസംഘടിത തൊഴിലാളികൾക്ക് അവരുടെ സമീപത്ത് തന്നെ ജോലി ഓഫറുകൾ മനസിലാക്കാനും തൊഴിൽ നേടാനും സാധിക്കുമെന്നതാണ്.

എൻസിഎസ് പോർട്ടലിൽ ഐടി, കമ്മ്യൂണിക്കേഷൻസ്, റീട്ടെയിൽ, കൺസ്ട്രക്ഷൻ കൂടാതെ സർക്കാർ ജോലികൾക്കും ഒഴിവുകൾ ഉണ്ട്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സർക്കാർ ജോലികൾ ഇനി വിദൂര സ്വപ്നമല്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ബന്ധപ്പെട്ട വാർത്തകൾ: E-Shram Card Registration: വിദ്യാർഥികൾക്കും അംഗമാകാം,രജിസ്ട്രേഷൻ എളുപ്പവഴി അറിയുക

ഭിന്നശേഷിക്കാർ, സ്ത്രീകൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ എന്നിവർക്കും പോർട്ടലിൽ ഒരു പ്രത്യേക സംവിധാനമുണ്ട്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്‌കില്ലുകളും ഡിജിറ്റൽ സ്‌കിൽ ട്രെയിനിങ് മൊഡ്യൂളുകളും NCS പോർട്ടൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു ആകർഷക ഘടകം.

English Summary: e-Shram Best News: Job Vacancies At e-Shram Portal, 26000 Workers Got Jobs In Organized Sector
Published on: 22 April 2022, 03:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now