1. News

e- Shram Update: കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ഈ 4 പിഴവുകളാൽ നിങ്ങളുടെ അപേക്ഷ റദ്ദാക്കപ്പെട്ടേക്കാം

ഇ-ശ്രം പദ്ധതിയിലൂടെ പ്രതിമാസം 500 രൂപ ഇൻസ്‌റ്റാൾമെന്റ്, 2 ലക്ഷം വരെയുള്ള ഇൻഷുറൻസ്, വീട് പണിയുന്നതിനുള്ള സഹായം തുടങ്ങി നിരവധി സൗകര്യങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്ക് ലഭിക്കുന്നു.

Anju M U
e shram
e- Shram Update: Your Application Will Be Canceled Due To These 4 Errors

വിവിധ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമകരമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അതായത്, രാജ്യത്തെ പാവപ്പെട്ടവർക്കും ദരിദ്രർക്കും ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഇ-ശ്രം കാർഡ് പദ്ധതിയാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന ഒരു സേവനം.

ബന്ധപ്പെട്ട വാർത്തകൾ: E-Shram Card Registration: വിദ്യാർഥികൾക്കും അംഗമാകാം,രജിസ്ട്രേഷൻ എളുപ്പവഴി അറിയുക

ഈ സ്കീമിന് കീഴിൽ ഒരു ഇ-ശ്രം കാർഡ് പ്രദാനം ചെയ്ത് ഇതിലൂടെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നു. ഇ-ശ്രം പദ്ധതിയിലൂടെ പ്രതിമാസം 500 രൂപ ഇൻസ്‌റ്റാൾമെന്റ്, 2 ലക്ഷം വരെയുള്ള ഇൻഷുറൻസ്, വീട് പണിയുന്നതിനുള്ള സഹായം തുടങ്ങി നിരവധി സൗകര്യങ്ങളും നൽകുന്നു.

നിരവധി ആളുകളാണ് ഇ- ശ്രാം കാർഡിൽ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായി അപേക്ഷിച്ചതിന് ശേഷവും ചില കാരണങ്ങളാൽ നിങ്ങളുടെ ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. ഇതിലെ മാനദണ്ഡങ്ങളിൽ നിങ്ങൾ വരുത്തുന്ന നിസ്സാര പിഴവുകൾ മതി രജിസ്ട്രേഷൻ റദ്ദാക്കപ്പെടാൻ. അപേക്ഷ സമർപ്പിക്കുമ്പോൾ പ്രധാനമായും ഇത്തരത്തിൽ നാല് തെറ്റുകളായിരിക്കും വരുത്തുന്നത്. ഇത് ഏതൊക്കെയെന്ന് മനസിലാക്കാം.

ഇ- ശ്രാം കാർഡിൽ വരുത്തുന്ന നാല് തെറ്റുകൾ (Four mistakes in e-Shram card)

1. മറ്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവർ (Beneficiaries of other schemes)

ഇ-ശ്രം കാർഡ് സ്കീമിന് പുറമേ, തൊഴിൽ മന്ത്രാലയം വേറെയും ഒട്ടനവധി പദ്ധതികൾ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തി തൊഴിൽ മന്ത്രാലയത്തിന്റെ ഏതെങ്കിലും പദ്ധതി പ്രയോജനപ്പെടുത്തുകയും അതോടൊപ്പം ഇ-ശ്രം കാർഡിനായി രജിസ്റ്റർ ചെയ്യുകയുമാണെങ്കിൽ, അത് നിങ്ങളുടെ അപേക്ഷ നിരാകരിക്കുന്നതിന് കാരണമാകും.

2. രേഖകൾ കൃത്യതയോടെ… (Submit documents properly)

ഇ-ശ്രം കാർഡിന് രജിസ്ട്രേഷൻ നടത്തുമ്പോൾ, നിങ്ങളുടെ രേഖകളിൽ പൂർണ ശ്രദ്ധ നൽകണം. നിങ്ങൾ തെറ്റായ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിലും, അബദ്ധത്തിൽ ഏതെങ്കിലും രേഖകൾ വിട്ടുപോകാൻ പാടില്ല. ഇങ്ങനെ വന്നാൽ നിങ്ങളുടെ ഇ-ശ്രാം കാർഡ് രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടേക്കാം.

3. സർക്കാർ പെൻഷൻ ഉപഭോക്താവ് ആകരുത് (Government pension beneficiaries are deprived of the scheme)

ഇതിനകം ഏതെങ്കിലും സർക്കാർ സ്കീമിന്റെ പ്രയോജനം നേടുന്നവരാണ് നിങ്ങളെങ്കിൽ ഇ- ശ്രാം പ്രയോജനപ്പെടുത്താനാകില്ല. ഒരു സർക്കാർ പെൻഷൻകാരനാണെങ്കിൽ, നിങ്ങളുടെ ഇ-ശ്രം കാർഡിന്റെ രജിസ്ട്രേഷൻ നിരസിക്കപ്പെട്ടേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡ്: 2 ലക്ഷം രൂപയുടെ വരെ ആനുകൂല്യം നൽകി സർക്കാർ, എങ്ങനെ രജിസ്റ്റർ ചെയ്യാം

4. സംഘടിത മേഖലയിലെ ജോലിക്കാരൻ ആകരുത് (Do not be an employee of the organized sector)

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ കാർഡിന്റെ സൗകര്യം ലഭിക്കൂ എന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ, പിഎഫ് പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നവരോ, സംഘടിത മേഖലയിലെ ജീവനക്കാരോ ആണെങ്കിൽ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെട്ടേക്കാം.

ഇ- ശ്രാം കാർഡ് ആർക്കൊക്കെ ലഭിക്കുന്നു? (Who all get e-Shram Card?)

വഴിയോര കച്ചവടക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും, മൃഗങ്ങളെ വളർത്തുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ആശാരിമാർ, ഹെൽപ്പർമാർ, ഹെഡ് ലോഡ് വർക്കർമാർ, ഓട്ടോറിക്ഷ, ബസ്, ചരക്ക് വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും, നെയ്ത്തുകാർ, തുകൽ തൊഴിലാളികൾ, പച്ചക്കറി-പഴം കച്ചവടക്കാർ, ബീഡി തൊഴിലാളികൾ എന്നിവർക്ക് ഇതിൽ ഭാഗമാകാം.

ബന്ധപ്പെട്ട വാർത്തകൾ: ഇ- ശ്രം; 1000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തിയോ! എങ്ങനെ അറിയാം?

പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ , ആയമാർ, വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ, പപ്പടം, കേക്ക് പോലുള്ള ചെറുകിടമേഖലയിലെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ബാർബർമാർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം ഉറപ്പായും ലഭിക്കും.

English Summary: e- Shram Update: Attention Card Holders! Your Application Will Be Rejected Due To These 4 Errors

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds