Updated on: 4 December, 2020 11:20 PM IST

വീടുകളിൽ ആരാമം ഒരുക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ഈ അതിജീവനത്തിന് കാലത്ത് പലതരം തൊഴിൽ മേഖലകളിൽ കൈവെച്ചവരാണ് നമ്മളിൽ പലരും. അതിൽ നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഏറെ വിപണന സാധ്യതയുള്ള ഒന്നാണ് ഇൻഡോർ ഗാർഡനിംഗ്. ഇൻഡോർ ഗാർഡനിംഗ് രീതികളും ക്രാഫ്റ്റിംഗ് രീതികളും പഠിച്ചു എടുത്താൽ നല്ലൊരു വരുമാനം അതിൽനിന്ന് നമുക്ക് ലഭ്യമാക്കാം. ലോക്ഡോൺ കാലത്ത് സമയം ചെലവഴിക്കാൻ പറ്റിയ മാർഗ്ഗം എന്ന നിലയിൽ തുടങ്ങിയ ഗാർഡനിംഗ് ഇന്ന് പലർക്കും കൈത്തൊഴിൽ ആണ്. വരാന്ത മുതൽ അടുക്കള വരെ ഇന്ന് ഇൻഡോർ പ്ലാൻറുകൾ വെച്ച് പിടിപ്പിക്കുന്നു. കണ്ണിനു കുളിർമ പകരും എന്ന് മാത്രമല്ല അവ പ്രദാനം ചെയ്യുന്ന പോസിറ്റീവ് എനർജിയും ഇൻഡോർ പ്ലാന്റുകളുടെ വിപണന സാധ്യത കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇൻഡോർ ഗാർഡനിംഗ് പഠിച്ച എടുത്താൽ ആർക്കും ഇൻഡോർ പ്ലാൻറ് നഴ്സറികളും അവ വീടുകളിൽ എങ്ങനെ സജ്ജമാക്കാം എന്നും പറഞ്ഞു കൊടുക്കുവാൻ സാധിക്കും

മുൻവർഷത്തേക്കാൾ ഇൻഡോർ പ്ലാന്റുകൾ വിൽക്കുന്ന ഉടമകൾക്ക് 50 ശതമാനം വില്പന വർദ്ധിച്ചതായി അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇൻഡോർ ഗാർഡനുമായി ബന്ധപ്പെട്ട കോഴ്സുകൾ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും. ചെറിയൊരു ബിസിനസ് സംരംഭം എന്ന നിലയിൽ തുടങ്ങി ഒരു നല്ല വരുമാനം ഇതിൽനിന്ന് നേടാം.

വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിൽ പ്രവർത്തിച്ചുവരുന്ന അഖിലേന്ത്യ ഏകോപിത പുഷ്പകൃഷി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഇൻഡോർ ഗാർഡനിംഗ്,ഇൻഡോർ സസ്യങ്ങളുടെ പരിപാലന രീതികൾ എന്നീ വിഷയങ്ങളിൽ 23 ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കും. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ വരുന്ന പതിനഞ്ചാം തീയതിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
നമ്പർ -9447304221
9446058811

സൗജന്യമായി പരിശീലനം നേടാം

റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് പരിശീലനം സംഘടിപ്പിക്കുന്നു

കർഷക ഉൽപാദന സംഘടനകളുടെ പേരിൽ തട്ടിപ്പ്

English Summary: earn money through gardening
Published on: 03 December 2020, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now