Updated on: 19 March, 2021 11:00 AM IST
SIP Loan

ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് വായ്പ നൽകുന്ന സ്ഥാപനമാണ് സിപ്‍ലോൺ. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും നിലവിലുള്ള ബിസിനസ് നവീകരിക്കുന്നതിനുമാണ് കമ്പനി വായ്പ നൽകുക.

മികച്ച ബിസിനസ് ആശയം കയ്യിലുണ്ടായിട്ടും പണത്തിന്റെ അഭാവം മൂലം സ്വന്തമായൊരു സംരംഭം തുടങ്ങാനാകാതെ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റുമുണ്ടാകും. അത്തരക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. ബിസിനസ് തുടങ്ങാൻ കുറഞ്ഞ നിരക്കിൽ സംരംഭകർക്ക് വായ്പ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള സിപ്‍ലോൺ എന്ന സ്ഥാപനം. ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് വായ്പ നൽകുന്ന സ്ഥാപനമാണിത്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും നിലവിലുള്ള ബിസിനസ് നവീകരിക്കുന്നതിനുമാണ് കമ്പനി വായ്പ നൽകുക.

സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി

സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി ചെറുകിട സംരംഭകർക്ക് അപേക്ഷ അംഗീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വായ്പ തുക കയ്യിൽ കിട്ടും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നിലവിലുള്ള ഉപകരണങ്ങൾ നവീകരിക്കുക, പുതിയ യന്ത്രങ്ങൾ വാങ്ങുക, സാധനങ്ങൾ സൂക്ഷിക്കുക, പ്രവർത്തന മൂലധനം സമാഹരിക്കുക, ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക തുടങ്ങിയവയ്ക്കായി ഫണ്ട് വിനിയോഗിക്കാം.

സൗകര്യപ്രദമായ തിരിച്ചടവ് കാലാവധിയാണ് സിപ്‍ലോണിന്റെ മറ്റൊരു പ്രത്യേകത. കുറഞ്ഞത് ഒന്ന് മുതൽ പരമാവധി മൂന്ന് വർഷം വരെയാണ് വായ്പ കാലാവധി. 12/18/ 24/36 എന്നീ കാലയളവിലും വായ്പകൾ തിരിച്ചടയ്ക്കാനാകും.

ഈടില്ലാതെ വായ്പ

അതേസമയം സുരക്ഷിതമല്ലാത്ത ബിസിനസ് വായ്പകളാണ് സിപ്‍ലോൺ വാഗ്ദാനം ചെയ്യുന്നത്.

ഈടില്ലാതെ ഏഴര ലക്ഷം രൂപവരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. അതായത് ഫണ്ടുകൾ ലഭിക്കുന്നതിന് സെക്യൂരിറ്റിയോ സ്വത്തോ നൽകേണ്ടതില്ല. അതിനാൽ സംരംഭകർക്ക് വളരെ എളുപ്പത്തിൽ വായ്പ നേടാനാകും. ഓൺലൈൻ വഴിയാണ് വായ്പക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. സിപ്‍ലോണിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബിസിനസ് വായ്പയ്ക്ക് അപേക്ഷിക്കാം.

കുറഞ്ഞ ഡൊക്യുമെന്റേഷൻ

സിപ്‍ലോൺ വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് കുറെ രേഖകളുടെ ആവശ്യമില്ല. അപേക്ഷയ്ക്കൊപ്പം കുറച്ച് രേഖകൾ മാത്രം അപ്പ് ചെയ്താൽ മതി. 10 രൂപയുടെ വിറ്റുവരവും 2 വർഷത്തെ ബിസിനസ്സ് വിന്റേജുമാണ് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത. ആദ്യത്തെ 6 ഇഎംഐകൾ അടച്ചുകഴിഞ്ഞാൽ പിന്നീടുള്ള പ്രീപേയ്‌മെന്റ് ചാർജുകൾ സൗജന്യമാണ്. 

ഈടില്ലാതെ വളരെ വേഗത്തിൽ വായ്പ ലഭിക്കുന്നതിനാൽ ബിസിനസുകാ‍ർക്ക് മികച്ച സംരംഭങ്ങൾ ആരംഭിക്കാനാകും.

English Summary: Easy loan of up to Rs 7.5 lakh for those who want to start a business
Published on: 19 March 2021, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now