Updated on: 4 December, 2020 11:20 PM IST

കേരള ഫിനാൻഷ്യൽ  കോർപ്പറേഷൻ വാഹന വായ്പാ രംഗത്തേക്ക് ചുവടുവെക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കാണ് തുടക്കത്തിൽ വായ്പ ലഭ്യമാക്കുക. ഇലക്‌ട്രിക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കെല്ലാം വായ്പ ലഭിക്കും.

കെ.എഫ്.സി. വഴി നൽകിവരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ശതമാനം പലിശയിൽ വായ്പ ലഭ്യമാക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നോർക്കയുടെ എൻ.ഡി.പി.ആർ.ഇ.എം. പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയിൽ വായ്പ നൽകും. വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 88 ശതമാനം, പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. വാഹനത്തിന്റെ ഈട് അല്ലാതെ മറ്റ് ജാമ്യവസ്തുക്കൾ ഒന്നുമില്ല. സർക്കാരിൽനിന്നുള്ള മറ്റ് സബ്‌സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

English Summary: electric vehicles 4 percentage interest
Published on: 27 November 2020, 07:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now