Updated on: 4 December, 2020 11:19 PM IST

കാർഷിക കണക്ഷന് കൃഷി വകുപ്പിന്റെ സാക്ഷ്യപത്രം ആവശ്യപ്പെടാതെ കണക്ഷൻ നൽകാൻ വൈദ്യുതി ബോർഡിന്റെ അനുമതി. ഇനി മുതൽ മറ്റ് കണക്ഷനുകൾക്കെന്ന പോലെ കാർഷിക ആവശ്യത്തിനുള്ള കണക്ഷനും ഉടമസ്ഥത തെളിയിക്കുന്നതും തിരച്ചറിയലിനുള്ളതും ആയ രണ്ട് രേഖകൾ മതി. കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല. താരിഫ് ഉത്തരവിലെ പട്ടികയിലുള്ള രീതിയിൽ ഉപയോഗം ആയാൽ കാർഷിക താരിഫ് അനുവദിക്കും.

Approval of the Electricity Board to provide the connection without requesting certification of the Agriculture Department. From now on, as with other connections, two documents for agricultural connections, proof of ownership and search. The minimum area and the certificate of the Agricultural Officer will not be the standard. Agricultural tariff stipulated in the tariff order is allowed if used as per the list.

ഓരോ തരം കൃഷിക്കും മിനിമം സ്ഥല വിസ്തൃതി സംബന്ധിച്ച നിബന്ധന ഉള്ളതിനാൽ കൃഷി വകുപ്പ് ചെറിയ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാറുണ്ടായിരുന്നില്ല. കെ.എസ്.ഇ.ബി ഓഫിസിൽ നിന്ന് സപ്ലൈകോഡിലെ വ്യവസ്ഥകൾ പ്രകാരം സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പലയിടത്തും ഇത്തരക്കാർക്ക് കാർഷിക കണക്ഷൻ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യമാണെന്നും കാണിച്ചുള്ള സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

ചെറിയ സ്ഥലത്തും കൃഷി ചെയ്യുന്നവർക്ക് ഏറെ അനുഗ്രഹമാകുന്ന തീരുമാനമാണ് മാർച്ച് 3 ന്റെ ബോർഡ് യോഗത്തിൽ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ മാറ്റി വന്നിരിക്കുന്നത്.

 

LT-V ലേക്ക് മറ്റു താരിഫുകളിൽ നിന്നും താരിഫ് മാറ്റാൻ കഴിയുമോ?

അഗ്രികൾച്ചർ ഓഫീസറിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതു കൊണ്ടും, സ്ഥല വിസ്ത്യതി കുറഞ്ഞതു കൊണ്ടും കഴിഞ്ഞ കാലങ്ങളിൽ കൃഷി ആവശ്യത്തിനുള്ള പല സർവ്വീസ് കണക്ഷനുകളും VII A താരിഫിലും IV B താരിഫിലുമാണ് കൊടുത്തിരുന്നത്...

യഥാർത്ഥത്തിൽ കൃഷിക്കാണ് വൈദ്യുതി ഉപയോഗിക്കുന്നതെങ്കിൽ ഇത്തരം കണക്ഷനുകൾ V താരിഫിലേക്ക് മാറ്റാവുന്നതാണ്. ഇതിന് വെള്ള പേപ്പറിൽ അപേക്ഷ മാത്രം മതിയാകും


B.O(DF)No.692/2016(TRAC-II/AEE4/GEN-09/Mixed crop/15-16)dated, Tvpm 01.03.2016
1.LT( V) A, HT(III)A എന്നീ താരിഫുകളിലുള്ള വൈദ്യുതി കണക്ഷനുകൾ താഴെ പറയുന്ന കാർഷിക വിളകൾക്കുള്ള ജലസേചനത്തിനും ജല നിർമ്മാർജ്ജനത്തിനും (dewaterisation ) മാത്രം നൽകാവുന്നതാണ്.
തെങ്ങ്, നെല്ല്, അടയ്ക്ക, ഭക്ഷ്യ ധാന്യങ്ങൾ , പയർ വർഗ്ഗങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, വെറ്റില എന്നിവയുടെ ഒറ്റയ്ക്കോ, സമ്മിശ്രമായോ ഉള്ള കൃഷിക്ക്.
2.കാപ്പിക്കർഷകർക്ക് കാപ്പിച്ചെടികൾ കൃത്രിമമായി പുഷ്‌പിപ്പിക്കുന്നതിനു വെള്ളം പമ്പ് ചെയ്യുന്നതിനും വെള്ളം തളിക്കുന്നതിനും വേണ്ട വൈദ്യുതി കാർഷിക താരിഫിൽ നൽകാം.
എന്നാൽ ഈ കണക്ഷനിൽ നിന്നും താഴെ പറയുന്ന പ്ലാന്റേഷൻ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ പാടില്ല.
കാർഷിക വിഭവങ്ങളുടെ സംസ്കരണം , തൊഴിലാളികൾക്കുള്ള വാസഗൃഹങ്ങൾ, കുടിവെള്ളം, ശൗചാലയങ്ങൾ, കുളിമുറികൾ ,വൈദ്യ സഹായം, കാന്റീൻ, ശിശുസംരക്ഷണ ശാല(creche), മാനസികോല്ലാസ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ മുതലായവ.
3.മുകളിൽ (2) സൂചിപ്പിച്ചിരിക്കുന്ന ഇളവ് ഒഴികെ മറ്റെല്ലാ നാണ്യവിളകൾക്കുള്ള (cash crop) വൈദ്യുതി കണക്ഷനും LT IV(A) , HT I(A) എന്നീ വ്യാവസായിക താരിഫുകളിൽ നൽകേണ്ടതാണ്.
English Summary: electricity connection for agriculture
Published on: 11 July 2020, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now