Updated on: 2 March, 2023 6:42 PM IST
Employment registration at Kottayam can be renewed

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അവസരം. 1999 ഒക്‌ടോബർ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനും സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/02/2023)

രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്റെ (www.eemployment.kerala.gov.in) ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് മാർച്ച് 31 ചെയ്യാവുന്നതാണ്. ഓഫീസിൽ  നേരിട്ടു ഹാജരായും പുതുക്കൽ  നടത്താവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ

എറണാകുളം  പ്രൊഫഷണൽ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിൽ   നിലവിലുള്ള  എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷൻ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ ചേർത്തു പുതുക്കുവാൻ  വിട്ടു  പോയവർക്കും ഓൺലൈൻ പോർട്ടൽ വഴി പുതുക്കാനുള്ള സൗകര്യമുണ്ട്. ഫോൺ: 0481-2560413

English Summary: Employment registration at Kottayam can be renewed
Published on: 02 March 2023, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now