Updated on: 19 February, 2021 2:00 PM IST
250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2021 ഫെബ്രുവരി 20- ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ചില തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കുന്നു

ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : എം.ബി.എ മാര്‍ക്കറ്റിംഗ്), കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ (യോഗ്യത : പ്ലസ് 2 / ബിരുദം ), അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ടെലി കോളര്‍ (യോഗ്യത : ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം, അംഗീകൃത സാമ്പത്തിക സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം), സര്‍വ്വീസ് എഞ്ചിനിയര്‍ (യോഗ്യത : ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് ), സര്‍വ്വീസ് ട്രെയിനി (യോഗ്യത : ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍) എന്നീ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച .

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം.എംപ്ലോയ ബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.

പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന Fcebook പേജ് സന്ദര്‍ശിക്കുക, ഫോണ്‍ - 0495 2370176.

English Summary: Employment through Employability Center
Published on: 19 February 2021, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now