Updated on: 21 June, 2022 10:59 AM IST
Endurance Test for the post of Police Constable is on 05.07.2022

കോണ്‍സ്റ്റബിള്‍ (ഐ.ആർ.ബി കമാൻഡോ വിംഗ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ്‌ (25 മിനിട്ടിൽ 5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടം) 05.07.2022 തീയതി രാവിലെ 5.00 മണി മുതല്‍ എല്ലാ ജില്ലകളിലും വച്ച് ആരംഭിക്കുന്നതിന്‌ സ്‌പെഷ്യല്‍ സെലക്ഷന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/06/2022)

ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി കാർഡ്, ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്  എന്നിവ സഹിതം രാവിലെ 5.00-ന്‌ മുമ്പായി തന്നെ അഡ്മിഷൻ ടിക്കറ്റിൽ  നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത്‌ എത്തിച്ചേരേണ്ടതാണ്.  നിശ്ചിത സമയത്തിന് ശേഷം (രാവിലെ 5.00 മണി) എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും എൻഡ്യൂറൻസ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല. 

ബന്ധപ്പെട്ട വാർത്തകൾ: സൗദി അറേബ്യയിൽ പുരുഷനഴ്സുമാർക്ക് അവസരം

പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 20.06.2022 തീയതിയ്ക്ക് ശേഷം പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ് സൈറ്റിലും ലഭ്യമാണ്‌.

The Special Selection Board has decided to start the Endurance Test for candidates who have applied for the post of Constable (IRB Commando Wing) (Category No. 136/2022) (Running 5 km in 25 minutes) on 05.07.2022 from 5.00 am in all districts.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2022)

Candidates should arrive at the place indicated on the admission ticket before 5.00 am along with the admission ticket, original ID card and physical fitness certificate provided in their profile. Candidates who arrive after the stipulated time (5.00 am) will not be allowed to appear for the Endurance Test for any reason.

English Summary: Endurance Test for the post of Police Constable is on 05.07.2022
Published on: 20 June 2022, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now