Updated on: 11 July, 2022 6:20 PM IST
EPFO Latest: രാജ്യത്തൊട്ടാകെ ഒരേ സമയം പെൻഷൻ, അക്കൗണ്ട് ട്രാൻസ്ഫർ ഇനി അനായാസം

രാജ്യത്തെ എല്ലാ ഗുണഭോക്താക്കൾക്കും കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം (central pension disbursal system) നടപ്പാക്കാൻ ഇപിഎഫ്ഒ- EPFO (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ- Employees Provident Fund Organization) ഒരുങ്ങുന്നതായി റിപ്പോർട്ട്.

ബന്ധപ്പെട്ട വാർത്തകൾ: PF ഉടമകൾ ജാഗ്രത! ഈ പിഴവുകൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടും

ഇതനുസരിച്ച് രാജ്യത്തെ 73 ലക്ഷത്തോളം വരുന്ന ഇപിഎഫ്ഒ പെൻഷൻകാർക്ക് ഒരേസമയത്ത് പെൻഷൻ തുക ലഭിക്കുന്നതാണ്. ഈ മാസം 29, 30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്രീകൃത പെന്‍ഷന്‍ വിതരണത്തിനുള്ള നിര്‍ദേശം ഇപിഎഫ്ഒ പരിഗണിക്കുമെന്നാണ് സൂചന.

ഇതിനുള്ള കേന്ദ്രീകൃത ഡേറ്റാബേസ് തയ്യാറാക്കുന്നതായി, 2021 നവംബർ 20ന് നടന്ന CBT യുടെ 229-ാമത് യോഗത്തിൽ സി–ഡാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 138 ഇപിഎഫ്ഒ റീജനൽ ഓഫിസുകൾ വഴിയായി ഗുണഭോക്താക്കൾക്ക് വ്യത്യസ്ത സമയങ്ങളിലാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിന് കാരണം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 138ലധികം വരുന്ന പ്രാദേശിക ഓഫിസുകള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത് എന്നതാണ്.

ഈ പ്രാദേശിക ഓഫിസുകളുടെ സെന്‍ട്രല്‍ ഡാറ്റാ ബേസ് പ്രയോജനപ്പെടുത്തി ആയിരിക്കും കേന്ദ്രീകൃത പെന്‍ഷന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ 73 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റത്തവണ തന്നെ ആനുകൂല്യം ക്രെഡിറ്റ് ചെയ്യാന്‍ കഴിയുന്നതായിരിക്കും.
ജോലി മാറുന്നതനുസരിച്ച് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാമെന്നതാണ് ഇതിന്റെ മികച്ച സവിശേഷത. ഇരട്ടിപ്പ് തടയുക, ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ഒരുമിപ്പിക്കുക എന്നിവയും ഈ സംവിധാനത്തിലൂടെ സാധ്യമാകും.

പെൻഷൻ അക്കൗണ്ടുകളിൽ 6 മാസത്തിൽ താഴെ വിഹിതം അടച്ചവർക്കും നിക്ഷേപം പിൻവലിക്കാൻ അവസരം നൽകുന്ന നിർദേശവും ഈ മാസം ചേരുന്ന യോഗത്തിൽ പരിഗണിക്കും. നിലവിൽ, ആറ് മാസം മുതൽ 10 വർഷം വരെ നിക്ഷേപം നടത്തിയ ഗുണഭോക്താക്കൾക്ക് മാത്രമേ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അർഹതയുള്ളൂ. കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം ഇതിൽ മാറ്റം വരുത്തുമെന്നതാണ് സൂചന.

എന്താണ് ഇപിഎഫ്? (What is EPF?)

ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് ഇപിഎഫ് അഥവാ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് സേവനം ലഭ്യമാകുന്നത്.

സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, അതായത്, പാർട്ണർഷിപ്പുകൾ, കമ്പനികൾ, പ്രൊപ്രൈറ്ററി സ്ഥാപനങ്ങളിലുള്ളവർക്കാണ് ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും പെൻഷൻ സ്വീകരിക്കുന്നവർക്കും ഇപിഎഫ് ലഭിക്കില്ല. കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓർഗനൈസഷൻ ആണ് ഇപിഎഫിലൂടെ ലഭിക്കുന്ന പലിശ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
ജീവനക്കാരനും തൊഴിലുടമയും പിഎഫിലേക്ക് നിക്ഷേപം നടത്തണം. അതായത്, ജീവനക്കാർ അവരുടെ പിഎഫ് നിക്ഷേപത്തിലേക്ക് ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുക നൽകുന്നു.

English Summary: EPFO Latest: Pension Will Be Credited In One Go Nationwide, Know In Detail
Published on: 11 July 2022, 06:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now