Updated on: 29 April, 2021 12:38 PM IST

ESAF Small Finance Bank, ലോക രോഗപ്രതിരോധ വാരത്തിൻറെ ഭാഗമായി സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ തിങ്കളാഴ്ച മുതലാണ് ക്യാമ്പ് ആരംഭിച്ചത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ കൊവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സൗജന്യ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പ് പൂര്‍ണമായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. രാവിലെ 9 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെജെ റീനയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു. 

ഈ മഹാമാരിക്കാലത്ത് ജനങ്ങൾക്ക് കൈത്താങ്ങായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ഇസാഫ് ബാങ്ക് അറിയിച്ചു.

English Summary: ESAF Bank launches free Covid Vaccination Camp
Published on: 29 April 2021, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now