Updated on: 6 January, 2021 7:03 AM IST
തദ്ദേശീയമായ പശു

ദേശീയ തലത്തിൽ 'ഗോ വിജ്ഞാൻ' പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഓൺലൈൻ മുഖേനയാണ് ഫെബ്രുവരി 25ന് പരീക്ഷ നടത്തുകയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' (കൗ സയൻസ്) ത്തിൽ ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറഞ്ഞു. 

'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ' എന്നായിരിക്കും പരീക്ഷയുടെ പേര്. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷ എല്ലാ വർഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു. എല്ലാ ഇന്ത്യക്കാരിലും പശുക്കളെക്കുറിച്ച് താൽപര്യമുണർത്തുന്നതിന് ഉതകുന്നതായിരിക്കും പരീക്ഷ. 

പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു. 

പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പ്രത്യേക പഠനസാമഗ്രികളും തയ്യാറാക്കുന്നുണ്ട്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടൻതന്നെ പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. 

മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വ്യക്തമാക്കി. സർവകലാശാലകളിൽ പശുവുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണങ്ങൾക്കുമായി പ്രത്യേക ചെയർ സ്ഥാപിക്കാനുള്ള നീക്കത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു

English Summary: Exam on cow for ordinary people all over india
Published on: 06 January 2021, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now