Updated on: 4 December, 2020 11:18 PM IST

കൃഷിയിടം പരീക്ഷണകേന്ദ്രമാക്കുന്ന ശുഭകേശന് വീണ്ടും പുരസ്‌ക്കാരത്തിളക്കം. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‌ക്കാരമാണ് ശുഭകേശനെ തേടിയെത്തിയത്. 2019 ഡിസംബര്‍ 9 ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ശുഭകേശന്‍ ഏറ്റുവാങ്ങി. ഓരോ സീസണിലും വേറിട്ട ശൈലിയില്‍ കൃഷി ചെയ്യുന്ന ശുഭകേശന്‍ സവാളയ്ക്ക തീവിലയുള്ള ഈ കാലത്ത് സവാള കൃഷി ചെയ്താണ് ശ്രദ്ധേയനായത്.

സ്വന്തമായുള്ള അരയേക്കര്‍ ഭൂമിക്ക് പുറമെ 20 ഏക്കര്‍ പാട്ടത്തിനെടുത്താണ് വെള്ളരി വര്‍ഗ്ഗങ്ങളും കിഴങ്ങുകളും പയറും ചീരയുമൊക്കെ കൃഷി ചെയ്യുന്നത്. കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്തതിലൂടെ കേരളമാകെ പരിചിതനായ കെ.പി.ശുഭകേശന്‍ പത്തുവയസില്‍ തുടങ്ങിയതാണ് കാര്‍ഷികവൃത്തി. 1995 ല്‍ സംസ്ഥാനത്ത് ആദ്യമായി ജനകീയ പച്ചക്കറി കൃഷി തുടങ്ങിയ കഞ്ഞിക്കുഴിയിലെ പ്രമുഖ കര്‍ഷകനായിരുന്നു ഇയാള്‍. അന്ന് ലഭിച്ച മികച്ച കര്‍ഷകനുള്ള സ്വര്‍ണ്ണപതക്കമാണ് ആദ്യ പുരസ്‌ക്കാരം. കഞ്ഞിക്കുഴി പയറിന് പുറമെ വികസിപ്പിച്ച പയറാണ് ശുഭമണി.

അടുത്തകാലം വരെ വിത്ത് ഉത്പ്പാദനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ പച്ചക്കറി കൃഷിയിലും വിപണനത്തിലും ഏറെ ശ്രദ്ധിക്കുന്നു. എങ്കിലും നാടന്‍ വിത്തുകള്‍ അന്യമായി പോകാതിരിക്കാന്‍ വിത്ത് ഉത്പാദനവും തുടരുന്നുണ്ട്. വേലി പോലുമില്ലാത്ത തുറസിലാണ് ശുഭകേശന്റെ കൃഷി. കീടനിയന്ത്രണം പൂര്‍ണ്ണമായും ജൈവീകമാണ്.ശുഭകേശന്റെ കൃഷിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ്. തൈ നടാനും വിളവെടുക്കാനും മന്ത്രി എത്തും. ശുഭകേശന്റെ നേട്ടങ്ങള്‍ ഫേയ്‌സ്ബുക്കിലൂടെ ലോകരെ അറിയിക്കുന്നതും മന്ത്രി തന്നെയാണ്.
 
35 വര്‍ഷത്തെ കൃഷിക്കിടയില്‍ രണ്ടു വട്ടം ജില്ലയിലെ മികച്ച കര്‍ഷകനുള്ള അക്ഷയശ്രീ പുരസ്‌ക്കാരം ലഭിച്ചു. ദേശാഭിമാനി കാര്‍ഷിക പുരസ്‌ക്കാരം,കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സ്വര്‍ണ്ണമെഡല്‍,കെ.ജെ.യേശുദാസ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം, പി.പി.സ്വാതന്ത്ര്യം പുരസ്‌ക്കാരം എന്നിവയും ലഭിച്ചു. കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ ഓപ്പണ്‍ കാര്‍ഷിക സ്‌കൂളിലെ അധ്യാപകനും കാര്‍ഷിക ക്ലിനിക്കിലെ കൃഷി ഡോക്ടറുമാണ് ശുഭകേശന്‍.അമ്മ രത്‌നമ്മയും ഭാര്യ ലതികയും കൃഷിയില്‍ സഹായിക്കുന്നു. മുഹമ്മ സിഎംഎസിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രുതിലയയാണ് മകള്‍.
English Summary: experiments in farming
Published on: 28 December 2019, 02:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now