Updated on: 16 December, 2020 6:51 PM IST
വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ വാങ്ങാൻ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാലും സംസ്ഥാനത്ത് കൈത്തറി/ഖാദി മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ട്.The handloom / khadi sector in the state is also facing a severe financial crisis due to the lockdown following the expansion of Kovid.

അതിനാൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ വാങ്ങാൻ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

ഇത്തരം സ്ഥാപനങ്ങളിൽ നിന്നു തുണിത്തരങ്ങൾ വാങ്ങുന്നതിനാവശ്യമായ ടെണ്ടർ നടപടികളിൽ ഇളവ് നൽകുന്ന കാര്യം പരിശോധിക്കണം. കൂടാതെ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ/അർധ സർക്കാർ സ്ഥാപനങ്ങൾ ഒരു നിശ്ചിത ശതമാനം കൈത്തറി/ഖാദി തുണിത്തരങ്ങൾ/ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് നടപടികൾ സ്വീകരിക്കണം. എല്ലാ സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ ആവശ്യമായ കർശന നടപടികൾ കൈക്കൊള്ളണമെന്ന് സർക്കുലർ നിർദേശിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി നാളെ ( 17 ന്) ഉദ്ഘാടനം ചെയ്യും

English Summary: Fabrics required for government departments should be procured from handloom / khadi establishments
Published on: 16 December 2020, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now