1. News

നന്മണ്ടയിലെ മുന്തിരി വൃത്താന്തം

ഒരു പതിറ്റാണ്ടിലേറെയായി വീടിന്റെ മോട്ടുപ്പാവിലും കാർപോർച്ചിനരികിലും മുന്തിരി കൃഷി നടത്തി ശ്രദ്ധേയനാകുന്നു കോഴിക്കോട് നന്മണ്ട സ്വദേശി കരിക്കീരിക്കണ്ടി അഹമ്മദ്ദ് കോയ. മുന്തിരി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, മണ്ണു സംരക്ഷണം, ജലം ഇവയെല്ലാം ലഭ്യമാകുമോ എന്ന ആശങ്ക അസ്ഥാനത്താക്കുകയാണ് പ്രവാസി കൂടിയായ ഇദ്ദേഹം. നാട്ടിൽ അധികമാരും കൈവെക്കാത്ത മുന്തിരി വിളഞ്ഞ് നിൽക്കുന്നത് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പോലും നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീട്ടിലെത്താറ്. റമദാൻ വ്രതക്കാലത്ത് വീട്ടിലെത്തുന്നവർക്ക് വിശിഷ്ട വിഭവമായി നൽകിയത് സ്വന്തമായി നട്ടുവളർത്തിയ മുന്തിരിയാണ്.

KJ Staff

അഞ്ചു വർഷം മുമ്പ് റോഡരികിൽ നിന്നും മുന്തിരി തൈ വാങ്ങിയാണ് കൃഷിക്ക് ഇദ്ദേഹം തുടക്കമിട്ടത്. രാസവള പ്രയോഗ മില്ലാതെ വേപ്പിൻ പിണ്ണാക്ക് മാത്രം ഉപയോഗിച്ചാണ് തൈകൾ വളർത്തുന്നത്. അടുത്ത വർഷം മുന്തിരി കൃഷിക്കായി കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. മുന്തിരി കൂടാതെ സപ്പോട്ടയും മുസംബിയും കൃഷി ചെയ്യുന്നു. ഇപ്പോൾ വീടിന്റെ മതിലുകൾ ഹരിത വേലികൾ കൊണ്ട് സുരക്ഷിതമാക്കാനുള്ള പ്രയത്‌നത്തിലാണ്. നന്മണ്ട ടൗണിന്റെ ഹൃദയഭാഗത്ത് താമസമായതിനാൽ മലിനീകരണത്തിൽ നിന്ന് രക്ഷ കിട്ടാനും ശുദ്ധവായു ശ്വസിക്കാനുമാണ് ഹരിത വേലിയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. കുറ്റിനന്ത്യാർവട്ടം, ഗോൾഡൻ, ഗ്രീൻ എന്നിങ്ങനെ നിരവധി

English Summary: grape farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds