Updated on: 4 December, 2020 11:19 PM IST

കര്‍ഷകര്‍ക്ക്  തങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ  നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ അവസരമൊരുങ്ങുന്നു. അതായത് തങ്ങളുടെ  ഉത്പന്നങ്ങള്‍ നേരിട്ട് കച്ചവടക്കാരിലേക്ക് എത്തിക്കാന്‍ കര്‍ഷകന് കഴിയും. ഇതുമായി ബന്ധപ്പെട്ടഅവശ്യ വസ്തു നിയമം( essential commodities act ) ഭേദഗതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. നിലവില്‍ 60 വര്‍ഷം പഴക്കമുള്ള അവശ്യ ചരക്കു നിയമമാണ് ഇന്ത്യയില്‍ പ്രാബല്യത്തിലുള്ളത്. നിയമം ഭേദഗതി ചെയ്യാനുള്ള അനുമതി  കേന്ദ്ര ക്യാബിനറ്റ്( Central Cabinet) പാസാക്കി. ഭേദപ്പെട്ട വിലയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകരെ പര്യാപ്തരാക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം. അവശ്യഭക്ഷ്യ ഉത്പന്നങ്ങളായ ഉള്ളി, ഉരുളക്കിഴങ്ങ്, ധാന്യ ങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തും. ഇതേസമയം, ദേശീയ ദുരന്തങ്ങള്‍ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ ഇവയ്ക്ക് മേല്‍ സ്‌റ്റോക്ക് പരിധി ഏര്‍പ്പെടുത്താനും കേന്ദ്രത്തിന് ആലോചനയുണ്ട്. പുതിയ നടപടി കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര തോമാര്‍ അറിയിച്ചു .

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് കര്‍ഷകരെ പിന്തുണച്ച് നിയമം ഭേദഗതി ചെയ്യുന്നത്. കാര്‍ഷികോത്പന്നങ്ങളില്‍ തടസ്സരഹിതമായ വില്‍പ്പന ഉറപ്പാക്കാന്‍ 'ഫാര്‍മിങ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്'( Farming producers trade and commerce)ing ഓര്‍ഡിനന്‍സിനും കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച്ച അംഗീകാരം നല്‍കി. ഒപ്പം മൊത്തക്കച്ചവടക്കാര്‍, വന്‍കിട-ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരുമായി നേരിട്ട് ഇടപെടുമ്പോള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 'പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ്' ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്തായാലും നിയമം ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ നിക്ഷേപകരുടെ ആശങ്കകള്‍ വിട്ടൊഴിയുമെന്നാണ് പ്രതീക്ഷ.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകനെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -9 - മുഞ്ഞയും മറ്റു കീടങ്ങളും

English Summary: Farmers can sell their produce directly to traders without middle man
Published on: 04 June 2020, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now