മാവേലിക്കര: കാക്കിക്കുള്ളിലെ കർഷകരായി സമൂഹത്തിന് മാതൃകയാവുകയാണ് മാവേലിക്കര പോലിസ് സ്റ്റേഷനിലെ ഇൗ പോലീസുകാർ. സ്റ്റേഷനോട് ചേർന്നു കിടക്കുന്ന തരിശുഭൂമിയിൽ പൊന്നു വിളയിക്കാനുറച്ചാണ് നിയമപാലകരുടെ പുതിയ ജൈവപച്ചക്കറികൃഷിത്തോട്ടം ആരംഭിച്ചിരിക്കുന്നത്. മാവേലിക്കര പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിന്‍റെ ഉദ്ഘാടനം പച്ചക്കറി തൈ നട്ട് സർക്കിൾ ഇൻസ്പെക്‌ടർ .ബി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.Circle Inspector B. Vi nodkumar Inaugurated Organic Vegetable Farm at Mavelikkara Police Station Complex.
മാവേലിക്കര പോലീസ് സ്‌റ്റേഷന്‍ വളപ്പിനെ ഉഗ്രൻ ജൈവ പച്ചക്കറി കൃഷിതോട്ടമായി മാറ്റിയെടുക്കാനാണ് പോലിസുകാരുടെ ശ്രമം. ഇതിനായി ആദ്യം സ്‌റ്റേഷന്‍ വളപ്പില്‍ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ നിറഞ്ഞു കിടന്ന സ്ഥലം ആ വാഹനങ്ങൾ അവിടെ നിന്നും മാറ്റി വൃത്തിയാക്കിയെടുത്തു.
അങ്ങിനെ ലഭിച്ച അഞ്ച് സെൻറ് സ്ഥലത്തിൽ ഗ്രോ ബാഗുകളിലായാണ് പച്ചക്കറി തൈകള്‍ നട്ടു വളര്‍ത്തിയിരിക്കുന്നത്. വെണ്ട, തക്കാളി, മുളക്, പയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഇവിടെ നട്ടു വളര്‍ത്തുന്നത്. ഫലവൃക്ഷങ്ങളായ പേര, നെല്ലിപ്പുളി, ചാമ്പ, പ്ലാവ്, ആത്ത എന്നിവയും നട്ടുവളര്‍ത്തിയിട്ടുണ്ട്. കൃഷി വിജയകരമായാൽ കൂടുതൽ ഗ്രോബാഗുകളിലും സ്ഥലത്തും കൃഷി ആരംഭിക്കാനാണ് പോലിസുകാരുടെ പദ്ധതി.
സി.ഐ.ബി.വിനോദ്കുമാര്‍, എസ്.ഐ.സാബു ജോര്‍ജ്ജ്, പി.ആർഒ പദ്മകുമാര്‍ എന്നിവര്‍ ഒരേ മനസോടെ നിന്നാണ് സ്‌റ്റേഷന്‍ വളപ്പില്‍ ജൈവപ്പച്ചക്കറി കൃഷി ചെയ്യുവാന്‍ ആരംഭിച്ചത്. കൃഷിവകുപ്പിന്‍റെ ജില്ലാ കൃഷിതോട്ടത്തില്‍ നിന്നുള്ള തൈകളാണ് ഇവിടെ നട്ടുവളര്‍ത്തി വരുന്നത്. ഹോം ഗാര്‍ഡ് സുരേഷ്‌കുമാറിനാണ് ജോലിക്കു പുറമെ കൃഷിയുടെ മേല്‍നോട്ടം നൽകിയിട്ടുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദേശീയ കൃഷി വികസന ബോര്‍ഡ് ഗുജറാത്തിലെ ആനന്ദില്‍ ലോകോത്തര സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഹണി ടെസ്റ്റിംഗ് ലാബ് ആരംഭിച്ചു