News

ദേശീയ കൃഷി വികസന ബോര്‍ഡ് ഗുജറാത്തിലെ ആനന്ദില്‍ ലോകോത്തര സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഹണി ടെസ്റ്റിംഗ് ലാബ് ആരംഭിച്ചു

Honey

Honey

ദേശീയ കൃഷി വികസന ബോര്‍ഡ് (എന്‍ഡിഡിബി) ആനന്ദ് (ഗുജറാത്ത്) ല്‍ സ്ഥാപിച്ച 'ലോകോത്തര നിലവാരത്തിലുള്ള തേന്‍ പരിശോധന ലബോറട്ടറി' കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകര്‍ഷക മന്ത്രി ഗിരിരാജ് സിംഗ്, കേന്ദ്ര സഹമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.തേന്‍ ഉല്‍പാദനത്തിനും വിപണനത്തിനും ധാരാളം കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ലാഭം നേടാനും 'മധുര വിപ്ലവം' (Sweet revolution) ഉപകരിച്ചെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ തേനീച്ച വളര്‍ത്തല്‍ സംരംഭം പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു. 'മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍' (മിഡ്) '' നാഷണല്‍ ബീ മിഷന്‍ ഫോര്‍ ബീ കീപ്പിംഗ് '' പ്രകാരം തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ തേനീച്ചവളര്‍ത്തല്‍, ഉയര്‍ന്ന മൂല്യമുള്ള തേന്‍, തേനീച്ച ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം എന്നിവയില്‍ പരിശീലനം നല്‍കുന്നതിലും കര്‍ഷകര്‍, തേനീച്ച വളര്‍ത്തുന്നവര്‍, ഭൂമി കുറവുള്ള തൊഴിലാളികള്‍ എന്നിവരില്‍ ഇത് സംബ്ബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത തോമര്‍ പ്രകടിപ്പിച്ചു. കാര്‍ഷിക, സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് ദേശീയ തേനീച്ചവളര്‍ത്തല്‍, തേന്‍ ദൗത്യത്തിന് (എന്‍ബിഎച്ച്എം) 2 വര്‍ഷത്തേക്ക് അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു. തേനീച്ച വളര്‍ത്തല്‍ സംരംഭം കര്‍ഷകരുടെയും ഗ്രാമീണ ദരിദ്രരുടെയും ഉപജീവനത്തില്‍ മാറ്റം വരുത്തുകയും സുസ്ഥിര കാര്‍ഷിക വികസനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Honey Testing Lab inauguration

Honey Testing Lab inauguration

തേന്‍ ഉല്‍പാദനത്തില്‍ മായം ചേര്‍ക്കല്‍ ഒരു പ്രധാന പ്രശ്നമാണെന്നും ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ് അല്ലെങ്കില്‍ അരി, മരച്ചീനി, കരിമ്പ്, ബീറ്റ്‌റൂട്ട് സിറപ്പ് എന്നിവ ഉപയോഗിച്ച് തേന്‍ മായം ചേര്‍ക്കുന്നുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകര്‍ഷകന്‍ മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ഭൗതിക-രാസ സ്വഭാവങ്ങളില്‍ തേനുമായി ഇവയ്ക്ക് സാമ്യമുണ്ട്. തേന്‍ ഉല്‍പാദന ലബോറട്ടറി സ്ഥാപിക്കുന്നത് തേനിന്റെയും അതിന്റെ ഗുണനിലവാരമുള്ള ഉല്‍പാദനത്തിനും സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യാനും ഇതുവഴി സാധിക്കും. തേനീച്ച, തേനീച്ച ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സസ്യജാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ പര്‍ഷോത്തം രൂപാല, കൈലാഷ് ചൗധരി, ഡോ. സഞ്ജീവ് കുമാര്‍ ബാല്യാന്‍ എന്നിവര്‍ പങ്കെടുത്തു.എഫ്എസ്എസ്എഐ അറിയിച്ച പാരാമീറ്ററുകളെ അടിസ്ഥാനമാക്കി, എന്‍ഡിഡിബി എല്ലാ സൗകര്യങ്ങളോടും കൂടി ഈ ലോകോത്തര ലാബ് സജ്ജമാക്കുകയും ടെസ്റ്റ് രീതികള്‍ / പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കുകയും ചെയ്തു, അവ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകരിച്ചിട്ടുണ്ട് .എഫ്എസ്എഐ ഇപ്പോള്‍ ഹണി, ബീ വാക്‌സ്, റോയല്‍ ജെല്ലി എന്നിവയുടെ ഗുണമേന്മ സംബ്ബന്ധിച്ച പുതിയ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു.ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) നടത്തുന്ന 'ശാസ്ത്രീയ തേനീച്ച ഉല്‍പാദനത്തെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടി'യും കേന്ദ്ര കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു.

Honey bee

Photo courtesy- en.wikipedia.org

World Class State of the Art Honey Testing Lab inaugurated at Anand, Gujarat

Union Minister of Agriculture and Farmers' Welfare ShriNarendraSingh Tomartoday inaugurated the 'World Class State of Art Honey Testing Laboratory' established by National Dairy Development Board (NDDB)in Anand(Gujarat) with support of National Bee Board (NBB), through Video Conference in the presence of ShriGiriraj Singh, Union Minister of Fisheries, Animal Husbandry and Dairying, ShriParshottamRupala and ShriKailashChoudhary, Union Ministers of State for Agriculture, Dr. Sanjeev Kumar Balyan, Union Minister of State (FAH&D)and senior officers of the Department of Agriculture, Cooperation and Farmers Welfare and Department of Fisheries, Animal Husbandry and Dairying.

On this occasion, the Union Minister of Agriculture & Farmers' Welfare thanked Prime Minister Shri Narendra Modiand mentioned about his vision to bring sweet revolution in the countryby encouraging large number of famers for production and marketing of Honey and earn more profit in agriculture. Addressing the meeting through VC, he stated that the Government is committed towards increasing the income of farmers and the Bee-keeping enterprise has to play a major role in supplementing the income of farmers. He further informed that the Ministry has taken up several activitiesto promote bee keeping under 'Mission on Integrated Development of Horticulture (MIDH)''National Mission for Beekeeping'being implemented through National Bee Board and the States.

Shri Tomar expressed the need to focus on imparting training on scientific bee-keeping and production of high value honey and honey-bee products and creating awareness among farmers, bee-keepers and land less laborers about the scope and potential of bee-keeping enterprise as an additional source of income to them. He intimated that the Department of Agriculture, Cooperation & Farmers' Welfare has approved the National Bee Keeping and Honey Mission (NBHM) for a period of 2 years. In view of the vision of Hon'ble Prime Minister for development of Gaon, Garib and Kisan, the bee-keeping enterprise would bring change in the livelihood of farmers and rural poor leading to sustainable agriculture development.

The Union Agriculture Minister complimented National Dairying Development Board, National Bee Board, Khadi & Village Industries Corporation, policy makers, farmers & bee-keepers for their significant contribution and continued support in this endeavor.The Agriculture Minister further emphasized on increasing bee colonies, honey bee production, processing, marketing and export, which would significantly contribute in GDP and boosting the rural economy.

Speaking on the occasion, Shri Giriraj Singh, Union Minister of Fisheries, Animal Husbandry and Dairying said that adulteration is a major problem in honey production and honey is being adulterated with high fructose corn syrup or rice, tapioca, sugarcane and beet syrup that are cheaper and resemble honey in physico-chemical properties.He thanked the Prime Minister for shifting the focus towards bringing 'Sweet Revolution' in the country through such interventions.Hefurther stated that the establishment of this Honey Testing Laboratory will help for quality production of honey and its export to other countries. He also suggested to promote the cultivation of flora based crops to enhance the production of honey & honey bee products.

Union Ministers of State  ParshottamRupala, Kailash Choudhary and Dr. Sanjeev Balyanalso expressed their views and suggested to establish more Honey Testing Laboratories in the country.

Based on the parameters notified by FSSAI, the NDDB has set-up this world class lab with all the facilities and developed the test methods/protocols, which have been accredited by National Accreditation Board for Testing and Calibration Laboratories (NABL).FSSAI has now notified new standards of Honey, Bee Wax and Royal Jelly.

The Union Agriculture Minister also inaugurated 'Two Days Online Training Programme on Scientific Honey-bee Production' being conducted by National Dairying Development Board(NDDB) and extended compliments to the trainees for their participation in the said programme.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പുകയില പാക്കറ്റിലേക്കുളള പുതിയ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി


English Summary: World Class State of the Art Honey Testing Lab inaugurated at Anand, Gujarat

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine