Updated on: 4 December, 2020 11:20 PM IST
കഴിഞ്ഞ സീസണിൽ ഏക്കറിന് 10 പാക്കറ്റ് മുതൽ എന്ന കണക്കിൽ മുകളിലോട്ടു കർഷകർക്ക് ആവശ്യാനുസരണമായിരുന്നു വിതരണം.

 

 


പുഞ്ച കൃഷിക്ക് സബ്സിഡിയോടു കൂടി സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് നൽകിയിരുന്ന നീറ്റുകക്കയ്ക്കു കടുത്ത ദൗർലഭ്യം. കൃഷിയെ ബാധിക്കുമെന്ന് കർഷകർ. കക്ക വിതരണം സർക്കാർ വെട്ടിച്ചുരുക്കിയതാണോ കക്കയുടെ ക്ഷാമമാണോ എന്ന കാര്യത്തിൽ വ്യക്തയില്ല.Extreme scarcity of burnt lime provided to farmers through co-operative societies with subsidy for Puncha cultivation. Farmers say it will affect agriculture. It is not clear whether the government has curtailed the supply of oysters or whether there is a shortage of oysters. കഴിഞ്ഞ സീസണിൽ ഏക്കറിന് 10 പാക്കറ്റ് മുതൽ എന്ന കണക്കിൽ മുകളിലോട്ടു കർഷകർക്ക് ആവശ്യാനുസരണമായിരുന്നു വിതരണം. സബ്‌സിഡി കഴിച്ചുള്ള വില അടയ്ക്കണമെന്ന് മാത്രം. എന്നാൽ ഈ സീസണിൽ ഏക്കറിന് 3 പാക്കറ്റ് (30 കിലോഗ്രാം ) മാത്രമേ കർഷകർക്ക് ലഭിക്കൂ. കൃഷി നിലത്തിലെ അമ്ളാംശം ഒഴിവാക്കുന്നതിനായാണ് നീറ്റു കക്ക ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ പുഞ്ചക്കൃഷിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്ന വേളയിലാണ് പാടശേഖര സമിതിയുടെയോ കൃഷി ഓഫിസറുടെയോ ചീട്ടുമായി ചെന്നാൽ അനുമതി നൽകിയിട്ടുള്ള സഹകരണ സംഘങ്ങളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭിക്കുമായിരുന്നു.കൃഷി നിലത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ചാണ് കൂടുതലും കുറവും കണക്കാക്കുന്നത്. കൃഷിക്കാരിൽ അധികവും കൃഷിയിടത്തിൽ 10 പാക്കറ്റ് ഏകദേശം ഒരു ക്വിന്റൽ വരെയാണ് ഉപയോഗിക്കുന്നത്. ഇക്കുറി കക്ക യുടെ ദൗർലഭ്യം കൃഷിയെ ബാധിക്കുമെന്ന് കർഷകർ പറയുന്നു. നീറ്റുകക്കയുടെ ലഭ്യത നോക്കി കാത്തിരിക്കാനാവില്ലല്ലോ എന്നും കൃഷിക്കാർ പറയുന്നു. ബദൽ മാർഗങ്ങൾ എന്തെങ്കിലും ചെയ്യുക മാത്രമാണ് മറ്റൊരു പോം വഴി എന്നും കർഷകർ അഭിപ്രായപ്പെട്ടു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അറിയാമോ ഉമ്മത്തിൻ കായുടെ ഔഷധവീര്യം?

English Summary: Farmers say shortage of burnt lime will affect Puncha cultivation.
Published on: 19 November 2020, 01:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now