1. Health & Herbs

അറിയാമോ ഉമ്മത്തിൻ കായുടെ ഔഷധവീര്യം?

ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രയോജനമുള്ള ഒരു ഔഷധസസ്യമാണ് ഉമ്മം.ചെടിയുടെ ഇലകൾക്ക് ഏറെ ഔഷധ ഗുണമുണ്ടെങ്കിലും കായ നിറയെ വിഷമാണ്,ഈ കായ്കൾ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്.Ummam is a very useful herb in Ayurveda for the treatment of asthma.Although the leaves of the plant have many medicinal properties, the berry is very poisonous and eating these nuts is life threatening.

K B Bainda

 

 


ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രയോജനമുള്ള ഒരു ഔഷധസസ്യമാണ് ഉമ്മം.ചെടിയുടെ ഇലകൾക്ക് ഏറെ ഔഷധ ഗുണമുണ്ടെങ്കിലും കായ നിറയെ വിഷമാണ്,ഈ കായ്കൾ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്.Ummam is a very useful herb in Ayurveda for the treatment of asthma. Although the leaves of the plant have many medicinal properties, the berry is very poisonous and eating these nuts is life threatening. ഇത് ആമായശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും, നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും.വിഷ ബാധ കൂടുതൽ ആയാൽ മരണം വരെ സംഭവിക്കാം. ആയുർവേദ ആചാര്യന്മാർ ഉമ്മത്തെ സ്ഥാവരവിഷഗണത്തിൽ ഉൾപെടുത്തിയിരിക്കുന്നു

ഉമ്മം പന്ത്രണ്ടോളം ഉനങ്ങൾ ഉണ്ട് .എങ്കിലും ഔഷധങ്ങൾക്ക് പ്രധാനമായി ഉപയോഗിക്കുന്നത് നീല ഉമ്മമാണ് . തമിഴ്നാട്ടിൽ കാണപ്പെടുന്ന മഞ്ഞ നിറമുള്ള ഉമ്മം ഇലകൾക്ക് രൂക്ഷ ഗന്ധമുള്ളതാണ് ഉമ്മത്തിന്റെ വിത്ത് ശുദ്ധി ചെയ്ത് മാത്രമേ ഉപയോഗിക്കാവു. ഉമ്മത്തിന്റെ അരി പന്ത്രണ്ടു മണിക്കൂർ ഗോമൂത്രത്തിൽ ഇട്ടു വച്ച ശേഷം പുറമേയുള്ള ഉമി കളഞ്ഞ് എടുത്താൽ ശുദ്ധമാകും. മോരിൽ പുഴുങ്ങി എടുത്താലും ശുദ്ധമാകും .
ഉമ്മം വേദനയെ ശമിപ്പിക്കുന്നതും മന്ദത ഉണ്ടാക്കുന്നതും ഛർദി ഉണ്ടാക്കുന്നതും ആണ്. വിത്തിന് ഇലയേക്കാൾ മന്ദതയും ആലസ്യവും ഉണ്ടാക്കാൻ കഴിവുണ്ട്. ഉമ്മം വളരെ ശ്രദ്ധാപൂർവമേ ഉള്ളിൽ പ്രയോഗിക്കാവു . പൂർവികർ പേപ്പട്ടി വിഷത്തിന് ഉമ്മത്തും കായ് ഉപയോഗിച്ചിരുന്നു. നടു വേദന സന്ധിവാതം ഞരമ്പു വലി ഇടുപ്പു വാതം വേദനയുള്ള മുഴകൾ ഗ്രന്ഥി വീക്കം തെണ്ടവീക്കം അസ്ഥി കളിലെ മുഴ എന്നിവക്കെല്ലാം ഉമ്മം ഉപയോഗിച്ചു വരുന്നു. ഉമ്മത്തിന്റെ വിത്ത് അരച്ച് നല്ലെണ്ണ കൂട്ടി കുഴമ്പിടുന്നത് മേൽ പറഞ്ഞ രോഗങ്ങളിൽ ഗുണകരമാണ് .

 

 


പേപ്പട്ടി വിഷത്തിന് അതീവ ഫലപ്രദം കുടലിലും ശ്വാസകോശത്തിലും ഉള്ള കോച്ചി വലി ഇല്ലാതാക്കി വേദന ശമിപ്പിക്കുന്നു. ഈ ചെടിയുടെ എല്ലാ ഭാഗവും മാത്ര അധികമായാൽ മയക്കം ഉണ്ടാക്കും.അപകട സാദ്ധ്യത ഉള്ള വിഷൗഷധമാകയാൽ വിദഗ്ദ്ധ മേൽനോട്ടത്തിലേ ഉള്ളിൽ ഉപയോഗിക്കാവൂ. ഉമ്മത്തിന്റെ ഇലയിൽ വിഷമുള്ള ആൽകലോയിഡുകൾ അടങ്ങിയിരിക്കുന്നു. ഹയോ സയാമൈൻ എന്ന ആൽകയോയിഡ് ഇതിൽ പ്രധാനമാണ്. വിത്തിൽ സററുറിൻ എന്ന ആൽക്കലോയിഡും കുറഞ്ഞ അളവിൽ അട്രോപ്പിന്നും അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന സ്കോപാളി മിൻ എന്ന ഹയോസെൻ , ഹയോസയാമൈൻ ,അ ട്രോപിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ പ്രധാനമായും ജീവഹാനിക്കിടയാക്കും. ഇതിലടങ്ങിയിരിക്കുന്ന വിഷം നാഡിവ്യൂഹത്തേയും ആമാശയത്തേയും സാരമായി ബാധിക്കും . കള്ള് കഞ്ചാവ് മുതലായ ലഹരി പദാർത്ഥങ്ങൾക്ക് ലഹരി കൂട്ടാൻ ചേർക്കുന്ന ഒരു വസ്തുവാണിത് .

 

ഉമ്മം മൂന്നു തരം പറയപ്പെടുന്നു. വെളുത്ത ഉമ്മം കരിയുമ്മം (നീല ഉമ്മം) പൊന്നുമ്മം. പേരുകൊണ്ട് ഉമ്മം ആണെങ്കിലും പൊന്നുമ്മം വ്യത്യസ്ഥമായ ഉപയോഗമുള്ള മറ്റൊരു സസ്യമാണ്, നീലയുമ്മം മുടി പൊഴിച്ചിൽ താരൻ മുതലായവയെ ശമിപ്പിക്കുന്നതും ഇതിന്റെ പൂവ് ഉണക്കി പൊടിച്ച് ബീഡി ആസ്മ പുകവലിക്കാറുണ്ട്. ഇത് ആസ്മക്കും കഫകെട്ടിനും താൽകാലികമായ ശമനമുണ്ടാക്കും നീല ഉമ്മത്തിന് ഏറെ ഔഷധ ഗുണമുണ്ട് .ഇതിന്റെ ഇലയും പൂവും ഉണക്കിപ്പൊടിച്ച് ആസ്തമ ക്ക് മരുന്നായി ഉപയോഗിക്കും.നീലയുടെ നീര് വേദനയും നീരും കുറയ്ക്കാൻ സന്ധികളിൽ പുരട്ടാം .മുടി കൊഴിച്ചിൽ ചൊറി ,ചിരങ്ങ് എന്നിവയ്ക്കും ഇല ഉപയോഗിക്കുന്നു . പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രദമാണ് .


തലയിലുണ്ടാകുന്ന ചൊറി താരൻ മുതലായവയിൽ ഉമ്മത്ത് ചേർന്ന ലേപനങ്ങൾ ഫലപ്രദമാണ് . അലോപ്പതി അസാദ്ധ്യമായി കാണുന്ന പേപ്പട്ടി വിഷം ഭ്രാന്ത് കഠിനമായ ആ സ്മ മുതലായ രോഗങ്ങളെ ഉമ്മത്ത് ശമിപ്പിക്കും. ഇന്നവ വിവരിക്കുന്നതു തന്നെ നിയമ വിരുദ്ധം ആയേക്കാം. ഉമ്മത്തില, എരുക്കില, പുളിയില, മുരിങ്ങയില, മുരിക്കില എന്നിവ കൽകനായി എണ്ണകാച്ചി ചെറുതേനിന്റെ മെഴുകും ചേർത്ത് കാച്ചിയരിച്ച് പഞ്ഞിയിൽ നനച്ച് മുട്ടിൽ വച്ച് കെട്ടി മൂന്നു ദിവസം കഴിഞ്ഞ് അഴിക്കുക. അസാദ്ധ്യമായ മുട്ടുവേദനയും ശമിക്കും. ഉമ്മത്തിന്റെ മുന്നിലയും ഒന്നോ രണ്ടോ വെറ്റിലയും ചേർത്ത് അരച്ച് നഭിക്കു താഴെ പുരട്ടി ഒന്നര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ഇരിക്കുകയോ
കഴുകുകയോ ചെയ്താൽ പോസ്റ്റേറ്റ് ഗ്രന്ഥി വീക്കം കറച്ചു ദിവസങ്ങൾ കൊണ്ട് കുറയുന്നതാണ്.
ഇന്നും പേപ്പട്ടി വിഷത്തിന് ഉമ്മത്ത് ഫലപ്രദമാണ്


മുടി കൊഴിച്ചിലിന് / നീല ഉമ്മത്തിന്റെ കായ് ഉലുവ കയ്യൂന്നി എന്നിവ ചേർത്ത് 'എണ്ണ കാച്ചി തലയിൽ തേക്കുന്നത് നല്ലതാണ്. ചിലർ ലഹരിക്കായി ഉമ്മത്തിന്റെ വിഷ കായ് ഉപയോഗിക്കുന്നു . ഇതിന്റെ തളിർ ഇല ഉണക്കി കഫ കെട്ട് ഉള്ളവർ പണ്ട് പുക വലിച്ചിരുന്നു . രാജേഷ് വൈദ്യർ എനിക്ക് മുട്ട് വേദനയുമായി അവിടെ ചെന്നപ്പൊൾ ഉമ്മം ഉപയോഗിച്ച് ചികത്സ ചെയ്തിരുന്നുഇതിന്റെ വേര് ശുദ്ധി ചെയ്തു ഉപയോഗിക്കുന്നത് കള്ളുകുടി നിർത്താൻ നല്ലതാണു .ഉമ്മതത്തിന്റെ കായിൽ എള്ളൂ നിറച്ചു അരിക്കടിയിൽ തിളപ്പിച്ച അരച്ച് തേപ്പിടുന്നത് മുട്ട് വേദനക്ക് വളരെ നല്ലതാണു സ്തനവീക്കത്തിന് ഇല നീരും പുളിയും കൂട്ടി ലേപനം ചെയുക.ഉമ്മത്തിന്റെ ഇലയിട്ട് തൈലം കാച്ചിയത് വാതം, ശരീരവേദനക്ക് നല്ലത്.
ഉമ്മത്തിൽ ഇലനീരിൽ ഇരട്ടി മധുരം കൽക്കമായി ചേർത്ത് എണ്ണകാച്ചി തേച്ചാൽ മുടി വളരും. നല്ല ഉറക്കം കിട്ടും.ഉമ്മത്തിൻ കായുടെ അരി 12 മണിക്കൂർ ഗോമൂത്രത്തിൽ ഇട്ടു വച്ചു ശൂദ്ധജലത്തിൽ കഴുകി ഉമികളഞ്ഞ് എടുത്താൽ ശുദ്ധിയാകും ഉമ്മത്തിന്റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരും തേങ്ങാപ്പാലും ചേര്‍ത്ത് സൂര്യപ്രകാശത്തില്‍ ചൂടാക്കി പുരട്ടുന്നത് കുട്ടികള്‍ക്കുണ്ടാവുന്ന കരപ്പന് നല്ല മരുന്നായി ഗൃഹവൈദ്യത്തില്‍ പ്രയോഗിക്കാറുണ്ട് ഉമ്മത്തിലചാര്‍ സമം നല്ലെണ്ണയില്‍ കാച്ചിയ തൈലം ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന ശമിക്കും മുടി പുഴു വെട്ടുന്നതിന്: ഉമ്മത്തിന്റെ പിഞ്ചുകായെ ഉമിനീരിൽ അരച്ചു പുഴുവെട്ടുന്ന സ്ഥലത്ത് തേച്ചു പിടിപ്പിക്കുക, ശമിക്കും


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഞ്ഞൾ പുക : കീടങ്ങള്‍ നശിച്ചുകൊള്ളും. 

English Summary: Do you know the potency of ummam seed?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds