കാർഷിക സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾക്കും, കാർഷിക അനുബന്ധ യന്ത്രോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ലോക്ക്ഡൗൺ കാലയളവിൽ പ്രവർത്തനാനുമതി നൽകി ഉത്തരവ്. കാർഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചു.
രാവിലെ 7 മുതൽ 12 വരെ ഇത്തരം സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം. വളം/കീടനാശിനി വിൽക്കുന്ന സ്ഥാപനങ്ങൾക്ക് 7 മുതൽ 11 വരെയാണ് അനുമതി. വിത്ത്, വളം, കീടനാശിനി വിതരണക്കാർക്കും ഇളവു ബാധകം.
പഴം, പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട് ഹോർട്ടികോർപ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവയ്ക്കും ഇളവുണ്ട്. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം മേഖലകൾ പരിമിതമായ എണ്ണം തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതിന് ലോക്ഡൗണിനു തൊട്ടു മുൻപേ അനുമതി നൽകിയിരുന്നു.