സംസ്ഥാനത്ത് ആദ്യമായി കർഷകർക്കുള്ള വിവരങ്ങളുമായി കാർഷിക എഫ്.എം. റേഡിയോനിലയം പ്രവർത്തനം ആരംഭിക്കുന്നു. കുട്ടനാട് എഫ്.എം. എന്നാണ് പേര്. സംസ്ഥാന കൃഷിവകുപ്പിനാണ് ചുമതല.
നെൽക്കൃഷിയും മത്സ്യക്കൃഷിയുമാകും പ്രധാനമായും കൈകാര്യംചെയ്യുക. കാർഷികമേഖലയ്ക്ക് പുറമേ അനുബന്ധമേഖലയിലെ വിഷയങ്ങളും ശ്രോതക്കളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. 90 ഫ്രീക്വൻസിയിലാണ് പ്രക്ഷേപണം. ആലപ്പുഴ കളർകോട് മണ്ണു പരിശോധനാകേന്ദ്രം വളപ്പിലാരംഭിക്കുന്ന റേഡിയോനിലയത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിലാകും പരിപാടികൾ ലഭിക്കുക. 17-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ഡൽഹിയിലെ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽറ്റൻസ് ഇന്ത്യ ലിമിറ്റഡ് (ബെസിൽ) ആണ് നിലയം ഒരുക്കിയത്.
തുടക്കത്തിൽ എല്ലാ ദിവസവും രണ്ടുമണിക്കൂർ വീതമാകും പ്രക്ഷേപണം. അഞ്ച് സ്റ്റേഷനുകൾകൂടി വരും. കാർഷികമേഖലയിൽ വിവിധ മേഖലകളിലായി അഞ്ച് എഫ്.എം. സ്റ്റേഷനുകളും കൃഷിവകുപ്പ് ആരംഭിക്കും. വയനാട്, ഇടുക്കി, തൃശ്ശൂർ -പൊന്നാനി കോൾനിലങ്ങൾ, പാലക്കാട് എന്നീ കാർഷികമേഖലകളിലാകും സ്റ്റേഷനുകൾ.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ്പ പദ്ധതിയിൽ സർജിക്കൽ ഗ്ലൗസ് ,ഇരുമ്പ് ചൂലുകളുടെ നിർമാണം
ഗ്രീൻ ദുബായുടെ ഭാഗമായി സുസ്ഥിരപദ്ധതികളുമായി ദീവ