Updated on: 11 March, 2021 7:56 PM IST
പൊതു വിതരണം സംബന്ധിച്ച പരാതികള്‍ 180042515501967 എന്ന നമ്പറിൽ അറിയിക്കാം

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ലഭിക്കും.

മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ടവര്‍ക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിലും കൂടാതെ ഓരോ കാര്‍ഡിനും ഒന്ന് മുതല്‍ മൂന്ന് കിലോ വരെ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.

എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് (ഇ) അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് (എന്‍.ഇ) നാല് ലിറ്റര്‍ മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കിലും ലഭിക്കും.

പൊതു വിതരണം സംബന്ധിച്ച പരാതികള്‍ 180042515501967 എന്ന ടോള്‍ഫ്രീ നമ്പറിലോ, ജില്ലാ സപ്ലൈ ഓഫിസിലോ, ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാ മെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്- 04922-222325, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്- 04923-222329, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസ്- 04924-222265, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ്- 0466- 2244397, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ്- 0491-2536872, പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ്- 0466-2970300, പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ്- 0491-2505541.

English Summary: Food kit supply in March
Published on: 11 March 2021, 07:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now