1. Health & Herbs

രാത്രി ഭക്ഷണം വൈകിക്കഴിക്കുന്നവരാണോ നിങ്ങൾ?

വൈകി രാത്രി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ആ ഒരു ഭക്ഷണരീതിയിൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം വൈകുന്നേരം 7 മണിക്ക് മുമ്പായി രാത്രി ഭക്ഷണം കഴിക്കുക എന്നതാണ്.

K B Bainda
ഒരു രാത്രി ഉപവാസം ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു
ഒരു രാത്രി ഉപവാസം ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

ആരോഗ്യത്തിനും മനസ്സിനും സമയവുമായി ഒരുപാട് ബന്ധമുണ്ട്. നിങ്ങൾ നന്നായി ഉറങ്ങുകയും നേരത്തെ അത്താഴം കഴിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ശരീരത്തിന് ശക്തമായി പ്രവർത്തിക്കുന്ന കുടൽ ഉണ്ടാകുക മാത്രമല്ല, നന്നായി ഉറങ്ങാനും ഇത് നിങ്ങളെ സഹായിക്കുന്നു.വൈകിട്ട് ഭക്ഷണം കഴിക്കുന്നത് എപ്പോഴാണ് എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ആരോഗ്യം ചിട്ടപ്പെടുക.

ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതും കൂടിയാണ് നല്ല ജീവിതശൈലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും പ്രധാന കാര്യം ശരിയായ ഭക്ഷണം, വ്യായാമം എന്നിവ മാത്രമല്ല, , നിങ്ങൾ കഴിക്കുന്ന ഭക്ഷണം കൂടി നിങ്ങളുടെ ആരോഗ്യത്തെ നിർണ്ണയിക്കു ന്നുണ്ട്.

വൈകി, രാത്രിഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ആ ഒരു ഭക്ഷണരീതിയിൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം വൈകുന്നേരം 7 മണിക്ക് മുമ്പായി രാത്രി ഭക്ഷണം കഴിക്കുക എന്നതാണ്. വൈകുന്നേരം 7-ന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നതിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടോ?

പോഷകാഹാര വിദഗ്ധരും ഡോക്ടർമാരും ശുപാർശ ചെയ്യുന്നത്, വൈകുന്നേരം 7 മണിക്ക് മുമ്പ് അവസാന ഭക്ഷണം കഴിക്കണം എന്നാണ്. നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കൽ, ഉപാപചയ നിയന്ത്രണം, ഹൃദയാരോഗ്യം, ഉറക്കചക്രം എന്നിവയെയും ബാധിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

രാവിലെ 6 നും 7 നും ഇടയിൽ ഭക്ഷണം കഴിക്കുന്നത് കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാരണം നിങ്ങൾ കഴിക്കാൻ ചെലവഴിച്ച സമയം കുറഞ്ഞതിനാൽ, നിങ്ങൾ കുറച്ച് കലോറി ഉപഭോഗം ചെയ്യാനാണ് സാധ്യതയുള്ളത്. കൂടാതെ, ഒരു രാത്രി ഉപവാസം ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, കാരണം ശരീരത്തിന് കെറ്റോസിസ് എന്ന അവസ്ഥയിലെത്താൻ ഇതിലൂടെ സമയം ലഭിക്കുന്നു. ശരീരത്തിന്റെ ഈ സ്വാഭാവിക അവസ്ഥ കൊഴുപ്പ് ഊർജ്ജത്തിനായി മാത്രം ഉപയോഗ പ്പെടുത്തുന്നു. ഇത് കൂടുതൽ ദഹനത്തെ മെച്ചപ്പെടുത്തുകയും, അതുവഴി ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു.

മികച്ച ഉറക്കം:

അമിതമായി ഭക്ഷണം കഴിക്കുകയോ ഉറക്കസമയത്തിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചിലിന്റെയും ദഹനത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ഉറങ്ങാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരം വിശ്രമാവസ്ഥയിൽ എത്തുന്നതിനെ തടയുന്നു. ഭക്ഷണം നേരത്തെ കഴിച്ചാൽ, അത് നന്നായി ദഹിപ്പിക്കപ്പെടുക മാത്രമല്ല, നിങ്ങൾ നന്നായി ഉറങ്ങുകയും രാവിലെ ഊർജ്ജസ്വലരായി ഉണരുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് നല്ലത്:

പ്രമേഹം, തൈറോയ്ഡ്, പി‌സി‌ഒ‌എസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള ആളുകൾ ലഘുവായതും നേരത്തെയുള്ളതുമായ അത്താഴം കഴിക്കുന്നത് ഒരു പതിവാക്കി മാറ്റണം. അത്താഴം കുറച്ച് കഴിക്കുന്നത് മാത്രമല്ല, അത് നേരത്തേ തന്നെ കഴിക്കുന്നതും നല്ലതാണ്.

രാത്രി 7 മണിക്ക് മുമ്പ് സോഡിയം കുറവുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യം ഉറപ്പാക്കുകയും ഹൃദയസംബന്ധമായ അപകടസാധ്യതകൾ ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ അത്താഴത്തിൽ കൂടുതൽ കാർബോഹൈഡ്രേറ്റുകളും സോഡിയവും ഉൾപ്പെടുന്നുണ്ടെങ്കിൽ, അത് നമ്മുടെ ഹൃദയത്തെയും രക്തക്കുഴലുകളെയും ഒറ്റരാത്രികൊണ്ട് രക്തസമ്മർദ്ദത്തിന് അടിപ്പെടുത്തുവാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ലഘുഭക്ഷണം കഴിക്കാൻ നിങ്ങളെ അനുവദിക്കുന്നു:

ചിലപ്പോൾ നിങ്ങൾ രാത്രി 12 അല്ലെങ്കിൽ ഒരു മണി വരെ ഉണർന്നിരിക്കുമ്പോൾ, നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാൻ തുടങ്ങും, കാരണം നിങ്ങളുടെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്ക് ആയിരുന്നു. അതിനാൽ, വൈകുന്നേരമോ രാത്രി വൈകിയോ നിങ്ങൾക്ക് വിശപ്പ് തോന്നുകയാണെങ്കിൽ, പട്ടിണി കിടക്കുന്നതും നല്ലതല്ല. അത് മറ്റ് നിരവധി പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. അത്തരം സമയങ്ങളിൽ നിങ്ങൾക്ക് കുറഞ്ഞ അളവിൽ മാത്രം കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ, ലഘു ഭക്ഷണങ്ങൾ കഴിക്കാം.

English Summary: Are you late for dinner?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds