Updated on: 4 December, 2020 11:19 PM IST

ലോക്ക്ഡൗൺ കാലം സർഗവാസനകളുടെ കൂടി കാലമായിരുന്നു. പെയിന്റിങ്ങും കരകൗശലവും വ്‌ളോഗിങ്ങിന്റെയുമെല്ലാമിടയിൽ പാചകത്തിലും കൈവച്ചു പലരും. ചിലർക്ക് പാചകം രുചിവൈവിധ്യങ്ങളുടെ പരീക്ഷണമായിരുന്നുവെങ്കിൽ മറ്റ് ചിലർക്ക് അതൊരു ഉപജീവന മാർഗമായി മാറി. വീട്ടിൽ തന്നെ പൊറോട്ട മുതൽ വിവിധ തരം മധുര പലഹാരങ്ങളും, അച്ചാറും, കറിമസാല കൂട്ടും, കേക്കുകളുമുണ്ടാക്കി കൈപുണ്യം തെളിയിക്കുക മാത്രമല്ല, അത് വിറ്റ് പണവും സമ്പാദിച്ചു ഇവർ. അങ്ങനെ ഹോട്ടലുകളെയും ബേക്കറികളെയും ആശ്രയിച്ചവർ ഈ ‘ഹോം ഷെഫുമാരെ’ തേടിയെത്തി…നിങ്ങൾ ഒരു ദിവസം വിൽക്കുന്നത് ഒരു കേക്ക് മാത്രമായിരിക്കാം, അല്ലെങ്കിൽ രണ്ട് കുപ്പി അച്ചാർ മാത്രമായിരിക്കാം…

പക്ഷേ നിങ്ങൾ ചെയ്യുന്ന ഈ കൊച്ചു ബിസിനസിനും നിയമപരരിക്ഷയുണ്ടെന്ന് നമ്മിൽ എത്ര പേർക്ക് അറിയാം.

ചുറ്റുവട്ടത്ത് മാത്രം വിറ്റ് പോവുന്ന തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന ഒരു ബിസിനസ് ആണെങ്കിൽ കൂടി ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ നിരബന്ധമാണ്. ചില ഘട്ടത്തിൽ ലൈസൻസും.

ഒരു പക്ഷേ അറിയാതെ സംഭവിക്കുന്ന ഒരു കൈപിഴ ഉണ്ടാകുമ്പോഴായിരിക്കാം നിയമത്തിന്റെ നൂലാമാലകളെല്ലാം നമ്മെ തേടി വരുന്നത്. ആശങ്കവേണ്ട…ഭക്ഷണം വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും സംരക്ഷണമൊരുക്കുന്ന ഈ നിയമങ്ങൾ സിംപിളാണ്, അതേ സമയം പവർഫുളും…അറിയാം ഭക്ഷണ വസ്തുക്കൾ വിൽക്കുന്നതിന്റെ രജിസ്‌ട്രേഷൻ പ്രക്രിയ, ലൈസൻസ് മറ്റ് മാനദണ്ഡങ്ങൾ 

ആരാണ് നമ്മുടെ ഈ ബിസിനസ് സംരംഭത്തിന് അംഗീകാരം നൽകേണ്ടത് ? ഏത് അതോറിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത് ? ഉത്തരം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നതാണ്. എന്താണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്ന് ആദ്യം മനസിലാക്കാം.

എന്താണ് എഫ്എസ്എസ്‌ഐ (FSSAI)

ഭക്ഷ്യ സുരക്ഷയേയും ഗുണനിലവാരത്തെയും സംബന്ധിച്ചുള്ള ഇന്ത്യയിലെ നിയമമാണ് ഭക്ഷ്യ സുരക്ഷ നിയമം 2006 അഥവാ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും 2006. ഈ നിയമം 2011 ഓഗസ്റ്റ് 5 മുതൽ മുതൽ കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഈ നിയമം നടപ്പാക്കുന്ന കേന്ദ്ര അധികാര സ്ഥാപനമാണ്.

എഫ്ബിഒ അഥവാ ഫുഡ് ബിസിനസ് ഓപറേറ്റേഴ്‌സ്- ഭക്ഷ്യോത്പന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള ലൈസൻസ്, രിജസ്‌ട്രേഷൻ എന്നീ വിഷയങ്ങളെല്ലാം ഈ വിഭാഗത്തിന്റെ കീഴിൽ വരും.

എല്ലാ ചെറുകിട സംരംഭങ്ങൾക്കും ഈ രജിസ്‌ട്രേഷൻ ആവശ്യമാണോ?

എല്ലാ ചെറുകിട സംരംഭങ്ങൾക്കും ഈ രജിസ്‌ട്രേഷൻ ആവശ്യമാണോ? എല്ലാവർക്കും ലൈസൻസ് നിർബന്ധമാണോ ? ഈവക ചോദ്യങ്ങൾ ഇപ്പോൾ മനസിൽ തോന്നിയിരിക്കും. എന്നാൽ കേട്ടോളൂ…വലുതോ, ചെറുതോ ആകട്ടെ…നേരത്തെ പറഞ്ഞത് പോലെ ഒരു ദിവസം ഒരു കുപ്പി അച്ചാറോ, ഒരു പായ്ക്കറ്റ് മസാല കൂട്ടോ, ഒരു കേക്കോ മാത്രം മതി…

നിങ്ങൾക്ക് രജിസ്‌ട്രേഷൻ കൂടിയേ തൂരു. ചിലർ സ്ഥിരമായി ഭക്ഷണം വിൽക്കാതെ ബർത്‌ഡേ പാർട്ടികൾ, വിവാഹ നിശ്ചയം തുടങ്ങി ചെറിയ ചടങ്ങുകൾക്ക് മാത്രം ഭക്ഷണം വിതരണം ചെയ്യുന്ന വ്യക്തികളായിരിക്കും. ഇവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതായത് നിങ്ങൾ എപ്പോൾ വിൽക്കുന്നു, എങ്ങനെ വിൽക്കുന്നു എന്നത് വിഷയമല്ല ഭക്ഷണം വിൽക്കുന്നുണ്ടോ, എങ്കിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വിൽക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ചില അളവുകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ അളവ് പ്രകാരമാണ് നിങ്ങൾക്ക് രജിസ്‌ട്രേഷൻ മാത്രമ മതിയോ അതോ ലൈസൻസും വേണമോ എന്ന് നിശ്ചയിക്കുന്നത്. ആദ്യം FSSAI രജിസ്‌ട്രേഷനെ കുറിച്ചും, ഇതിന് വേണ്ട രേഖകളും എന്തൊക്കെയെന്ന് നോക്കാം.

എഫ്എസ്എസ്എഐ ( FSSAI ) രജിസ്‌ട്രേഷൻ

ഭക്ഷണപൊതികൾക്ക് മുകളിൽ പ്രിന്റ് ചെയ്തിരിക്കുന്ന 14 അക്ക ഡിജിറ്റൽ നമ്പറാണ് രജിസ്‌ട്രേഷൻ. അസ്ംബ്ലിംഗ് സ്റ്റേറ്റ്, ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയുടെ പെർമിറ്റ് എന്നിവ ഈ നമ്പറിൽ അടങ്ങിയിരിക്കും.

പന്ത്രണ്ട് ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള സംരംഭംഗങ്ങൾക്ക് രജിസ്‌ട്രേഷൻ മാത്രം മതി. ഇത് ചിലപ്പോൾ ഒരു വ്യക്തി മാത്രം നടത്തുന്നതോ, രണ്ടോ അതിലധികമോ വ്യക്തികൾ ചേർന്ന് നടത്തുന്നതോ ആയിരിക്കാം.

നൂറ് കിലോഗ്രാമിലോ, നൂറ് ലിറ്ററിലോ കുറവ് ഭക്ഷണം പ്രതിദിനം വിൽക്കുന്ന എല്ലാവർക്കും രജിസ്‌ട്രേഷൻ വേണം. പാലാണ് വിൽക്കുന്നതെങ്കിൽ 500 ലിറ്ററിൽ താഴെ വിറ്റുവരവുള്ള എല്ലാവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. മാംസമാണ് നിങ്ങൾ വിൽക്കുന്ന വസ്തുവെങ്കിൽ രണ്ട് വലിയ മൃഗങ്ങളെയോ, 10 ചെറിയ മൃഗങ്ങളെയോ, അല്ലെങ്കിൽ 50 കോഴി പോലെയുള്ള പക്ഷികളെയോ ഒരു ദിവസം അറുത്ത് മാംസമായി വിൽക്കുന്ന എല്ലാവർക്കും രജിസ്‌ട്രേഷൻ കൂടിയേ തീരു.

മേൽപറഞ്ഞ അളിവിന് മുകളിലുള്ളവർക്ക് രജിസ്‌ട്രേഷന് ഒപ്പം ലൈസൻസും നിർബന്ധമാണ്.

FSSAI രജിസ്‌ട്രേഷൻ നടത്തുന്നത് എങ്ങനെ ?

ഓൺലൈനായി തന്നെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ആദ്യം എഫ്എസ്എസ്ഐ യുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ സൈനപ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് വിവരങ്ങളെല്ലാം നൽകി സൈനപ്പ് ചെയ്യണം. തുടർന്ന് ലഭിക്കുന്ന ഫോം പൂരിപ്പിക്കണം. പേര് വിവരങ്ങൾ, ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം നൽകണം. ബിസിനസ് തുടങ്ങുന്ന വ്യക്തിയുടെ ഫോട്ടോ, റേഷൻ കാർഡ്/വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകൾ എന്നിവ ഈ ഘട്ടത്തിൽ ആവശ്യം വരും. തുടർന്ന് ഓൺലൈനായി തന്നെ രജിസ്ട്രേഷൻ തുക അടയ്ക്കുക. രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഇതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാകും. നമ്മുടെ ആപ്ലിക്കേഷൻ സ്റ്റേറ്റസ് ഈ വെബ്സൈറ്റ് സന്ദർശിച്ച് സൈനപ്പിന്റെ സമയത്ത് നമുക്ക് ലഭിച്ച യൂസർ ഐഡിയും പാസ്വേഡും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്താൽ നമുക്ക് അറിയാൻ സാധിക്കും. ദിവസങ്ങൾക്കകം തന്നെ ആപ്ലിക്കേഷൻ അപ്രൂവ് ആകുന്നതാണ്. തുടർന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് നമുക്ക് ലഭിക്കും.

എഫ്എസ്എസ്എഐ ലൈസൻസ്

വാർഷിക വരുമാനം 12 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് രജിസ്ട്രേഷൻ എന്ന് പറഞ്ഞല്ലോ. ഇനി നിങ്ങളുടെ ബിസിനസ് വളർന്ന് വാർഷിക വരുമാനം 12 ലക്ഷത്തിൽ കൂടുതലായി എന്ന് കരുതുക. ഈ ഘട്ടത്തിൽ നിങ്ങൾക്ക് ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാൻ എഫ്എസ്എസ്എഐ ലൈസൻസ് വേണം. ലൈസൻസ് തന്നെ രണ്ട് തരമുണ്ട്. സ്റ്റേറ്റ് ലൈസൻസും, സെൻട്രൽ ലൈസൻസും.

നേരത്തെ പറഞ്ഞത് പോലെ ആന്വൽ ടേണോവർ, അതായത് വാർഷിക വരുമാനം 12 ലക്ഷത്തിൽ കൂടുതലാണെങ്കിൽ സ്റ്റേറ്റ് ലൈസൻസ് മതി. ഈ തുക 20 കോടി രൂപയിലധികമാണെങ്കിൽ നിങ്ങൾക്ക് സെൻട്രൽ ലൈസൻസ് വേണ്ടി വരും. സ്റ്റേറ്റ് ലൈസൻസ് ആണെങ്കിലും, സെൻട്രൽ ലൈസൻസ് ആണെങ്കിലും ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷൻ പോലെ തന്നെയാണ് ലൈസൻസിനും അപേക്ഷിക്കേണ്ടത്

English Summary: FOOD SALE FSSAI
Published on: 10 November 2020, 10:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now