Updated on: 6 March, 2021 9:38 AM IST
വൈദ്യുതി

കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യമില്ല എന്ന് സാരം.

കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല.

ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യമാണെന്നും കാണിച്ചുള്ള സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V B) ഈ ഇളവ് ലഭിക്കും.

മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂ കൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.

English Summary: FOR ELECTRICITY CONNECTION AADHAR MUST
Published on: 06 March 2021, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now