Updated on: 1 May, 2021 1:28 AM IST
സ്വയം തൊഴിൽ വായ്പാ പദ്ധതി

എന്താണ് റീ-ലൈഫ് സ്വയം തൊഴിൽ വായ്പാ പദ്ധതി
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വഴിയുള്ള പദ്ധതിയാണിത്.

പദ്ധതി പ്രകാരം തുടങ്ങാവുന്ന സംരംഭങ്ങൾ
പച്ചക്കറി കൃഷി
മത്സ്യകൃഷി
കച്ചവടം
ഭക്ഷ്യസംസ്‌ക്കരണം
കാറ്ററിംഗ്
പെട്ടിക്കട
തട്ടുകട
പപ്പട നിർമ്മാണം
മെഴുകുതിരി നിർമ്മാണം
നോട്ട്ബുക്ക് ബൈൻഡിംഗ്
കരകൗശല നിർമ്മാണം
ടെയ്‌ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന നാമമാത്ര/ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം.

നിലയിൽ സംരംഭങ്ങൾ ഉള്ളവർക്കും അപേക്ഷിക്കാം
നിലവിൽ ബാങ്കുകൾ/ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങൾ നടത്തുന്നവർക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.

മാനദണ്ഡങ്ങൾ

1,20,000 രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ വനിതകൾക്ക് മുൻഗണന നൽകും.
അഞ്ച് ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

സബ്സിഡി

സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ബാക്ക് എൻഡ് സബ്‌സിഡിയായി വായ്പാതുകയുടെ 50 ശതമാനം(പരമാവധി 25,000 രൂപ) അനുവദിക്കും.
ഈ സാമ്പത്തിക വർഷം പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കുന്നതിന് ഒരുകോടി രൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും
കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.

ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം :0471-2554522
കൊല്ലം : 0474-2766276
പത്തനംതിട്ട : 0468-2262111
ആലപ്പുഴ : 0477-2254121
കോട്ടയം :0481-2303925
ഇടുക്കി :0486-2235264
എറണാകുളം :04842394005
തൃശൂര്‍ :0487-2424212
പാലക്കാട് :04912545167
മലപ്പുറം :04832734114
കോഴിക്കോട് :04952701800
വയനാട് :04936246309
കണ്ണൂര്‍ : 04972706196
കാസര്‍ഗോഡ്‌ : 04994-227060

ഉപജില്ലാ ഓഫീസുകൾ

ഹരിപ്പാട് :0479-2412110
നെയ്യാറ്റിന്‍കര : 0471-2224433
കരുനാഗപ്പള്ളി :6282013846
വര്‍ക്കല :0470 2605522
ചേര്‍ത്തല :0478-2814121
നെടുംകണ്ടം :04868-296364
മൂവാറ്റുപുഴ :0485-2964005
ചേലക്കര :04884-252523
പട്ടാമ്പി :04662-210244
വടക്കഞ്ചേരി :04922-296200
തിരൂര്‍ :04942-432275
വണ്ടൂര്‍ :04931-248300
പേരാമ്പ്ര :04962-965800
നാദാപുരം :04962-969499
കാഞ്ഞങ്ങാട് :0467-2950555
പത്തനാപുരം :0475-2963255

English Summary: For entrepreneurs one lakh loan scheme to start small business
Published on: 01 May 2021, 01:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now