1. News

കാർഷിക മേഖല വികസനത്തിനായി പതിനൊന്ന് പദ്ധതികൾ

കാര്ഷിക മേഖലയ്ക്ക് ഊന്നല് നല്കി 11 പദ്ധതികള് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്മ്മലാ സീതാരാമന്. എട്ടെണ്ണം കാര്ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിനുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

Arun T

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി 11 പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

എട്ടെണ്ണം കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിനുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

11 പദ്ധതികള്‍ ഇവയാണ്

  1. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ട്.
  2. രണ്ടു ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് പതിനായിരം കോടി ലഭിക്കും.

യു.പിയിലെ മാമ്പഴം, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കും.

  1. പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന വഴി മത്സ്യബന്ധന മേഖലയില്‍ 20,000 കോടിയുടെ പദ്ധതി.

 9,000 കോടി രൂപ ഫിഷിങ് ഹാര്‍ബര്‍, മത്സ്യച്ചന്തകള്‍, കോള്‍ഡ് ചെയിന്‍ പോലുള്ള മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും.

11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു.

  1. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13,343 കോടിയുടെ പദ്ധതി

കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ 15,000 കോടിയുടെ അടിസ്ഥാന വികസന ഫണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷീര മേഖലയിലെ നിക്ഷേപത്തിനു വന്‍ സാധ്യതയൊരുക്കും.

  1. ഔഷധ സസ്യ കൃഷിയുടെ പ്രോത്സാഹനത്തിന് നാലായിരം കോടി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ പിന്തുണയോടെ പത്തു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഔഷധകൃഷി. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.
  2. തേനീച്ച വളര്‍ത്തലിനായി 500 കോടി. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായി തുക.
  3. കര്‍ഷകര്‍ക്ക് ഫ്രം ടോപ് ടു ടോട്ടല്‍ പദ്ധതി 500 കോടി. വിപണി കണ്ടെത്താന്‍ സഹായം. ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവയ്ക്കാനുള്ള ചെലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും.
  4. 1955ലെ അവശ്യ വസ്തു നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിമാണ് ഭേദഗതി. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയയുടെ നിയന്ത്രണം എടുത്തു കളയും.
  5. കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നതു സംബന്ധിച്ച് പുതിയ നിയമം.
  6. കര്‍ഷകര്‍ക്ക് ഇ-ട്രേഡിംഗ്

-കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാന്‍ സഹായിക്കും.

  1. ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് ഉത്പന്നം നല്‍കാന്‍ നിയമത്തിന്റെ ചട്ടക്കൂട്. ഇതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ ഇഷ്ടപ്രകാരം വില്‍ക്കാനാവും.
English Summary: Eleven scheme for agriculture

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds