Updated on: 2 March, 2021 4:02 PM IST
ചികിത്സ

ആകസ്മികമായുണ്ടാകുന്ന ചികിത്സാച്ചെലവുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡിക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. 

അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും പ്രമുഖ ഇൻഷ്വറൻസ് സേവനദാതാക്കളായ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. 25 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിയുടെ കാലാവധി ഒരുവർഷമാണ്. കുടുംബനാഥൻ, കുടുംബനാഥ, 25 വയസിൽ താഴെ പ്രായവും അവിവാഹിതരുമായ പരമാവധി മൂന്നു മക്കൾ എന്നിങ്ങനെ അഞ്ചു പേർക്കു വരെ ഒരു ഫാമിലി പോളിസിയിൽ അംഗത്വം നേടാം. .

85 വയസുവരെയാണ് പ്രായപരിധി. ഈ പദ്ധതിയിൽ ചേരുന്നതിന് പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല. പോളിസിയിൽ ചേരുന്നതിന് ഒരാൾക്കു 4,600 രൂപയും അഞ്ചു പേരുള്ള ഒരു കുടുംബത്തിന് ആകെ 7,200 രൂപയുമാണ് വാർഷിക പ്രീമിയം, പോളിസി കാലയളവിനുള്ളിൽ ഉണ്ടാകുന്ന കിടത്തിചികിത്സകൾക്കു രണ്ടു ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസുവരെ പ്രായമുള്ള പോളിസി ഉടമയ്ക്ക് അപകട മരണമുണ്ടായാൽ ആശ്രിതർക്ക് ഒരു ലക്ഷം രൂപ ആശ്രിതധനമായി ലഭിക്കും. 

അംഗീകൃത അലോപ്പതി ആശുപത്രികളിലും ഗവൺമെന്റ് ആയുർവേദ, ഹോമിയോ, യുനാനി ആശുപത്രികളിലും 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സിക്കപ്പെടുന്നവർക്കാണ് ചികിത്സാചെലവിന് അർഹതയുണ്ടാവുക. ഡയാലിസിസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയവയ്ക്ക് 24 മണിക്കുർ കിടത്തി ചികിത്സ നിർബന്ധമില്ല. 

പോളിസിയിൽ ചേരുന്ന അംഗങ്ങളുടെ നിലവിലുള്ള അസുഖങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഭിന്നശേഷിക്കാർക്ക് ഭിന്നശേഷി സംബന്ധമായ അസുഖങ്ങൾ ഒഴികെയുള്ളവയ്ക്ക് പരിരക്ഷ കിട്ടും. ചികിത്സ ചെലവുകൾ റീ ഇംപേഴ്സ്മെന്റ രീതിയിലായിരിക്കും ലഭിക്കുക. ഇൻഷ്വറൻസ്പദ്ധതിയിൽ ചേരുന്നതിന് അതിരൂപതാതിർത്തിയിലെ ഇടവക പള്ളികളിൽനിന്നു ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു പ്രീമിയം തുകയോടൊപ്പം 10 നു മുമ്പായി അതാതു പള്ളികളിലോ സഹൃദയ അങ്കമാലി, പറവൂർ, ചേർത്തല, വൈക്കം മേഖലാ ഓഫീസുകളിലോ നൽകണം.

പദ്ധതി സംബന്ധമായ വിശദവിവരങ്ങൾ 9544790008 എന്ന ഫോൺ നമ്പറിൽ ലഭ്യമാണ്

English Summary: For immediate medical expenses a church has come forward to clear it
Published on: 02 March 2021, 03:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now