Updated on: 28 May, 2022 6:21 PM IST
കാടറിവും കൗതുകങ്ങളുമായി കനകക്കുന്നിൽ വനം വകുപ്പ് സ്റ്റാളുകൾ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ വെള്ളിയാഴ്ച മുതൽ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേള തുടങ്ങി. ജില്ലയിലെ വിവിധ സംരംഭകരുടെ ഉല്‍പന്നങ്ങളും സര്‍ക്കാര്‍ സേവനങ്ങളുമാണ് മേളയിൽ അണിനിരത്തിയിട്ടുള്ളത്.
കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് സന്ദര്‍കര്‍ക്കായി തയാറാക്കി വനം-വന്യജീവി വകുപ്പും (Forest and Wildlife Department) എന്റെ കേരളം (Ente Keralam) മെഗാ പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്ന അരണ്യവിസ്മയം.

ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്ന തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങള്‍, ജലദൗര്‍ലഭ്യം, വായുമലിനീകരണം, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങി സംസ്ഥാനം ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെന്നെത്തുക മരങ്ങളിലും വനങ്ങളിലുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: എൻ്റെ കേരളം പ്രദർശനം; ഘോഷയാത്രയിലെ മികവിൽ കുടുംബശ്രീയ്ക്ക് ഒന്നാം സ്ഥാനം, സ്റ്റാളുകളിൽ സഹകരണവും കൃഷിയും ഒന്നാമത്

ആവാസവ്യവസ്ഥകള്‍ തിരിച്ചു പിടിക്കേണ്ടതും നിലനിര്‍ത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ ഉത്തരവാദിത്തം പൊതുജനപങ്കാളിത്തത്തോടെ വനംവകുപ്പ് എങ്ങനെ നടപ്പിലാക്കുന്നുവെന്നും അത്തരം സാധ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാവനം, നഗരവനം തുടങ്ങി വനത്തിന് പുറത്ത് ഏറ്റവും കുറഞ്ഞ സ്ഥലത്ത് സൃഷ്ടിക്കാവുന്ന സ്വാഭാവിക വനമാതൃകകകള്‍, കാവ്, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, അതിനായി വകുപ്പ് നല്‍കുന്ന ധനസഹായം സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. പാമ്പുപിടുത്തവും പാമ്പുകളുമായി ബന്ധപ്പെട്ടതുമായ എല്ലാ സംശയങ്ങള്‍ക്കും വനംവകുപ്പ് സ്റ്റാളില്‍ മറുപടി ലഭിക്കും. സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന രീതി വിശദമായി അറിയാനും അവസരമുണ്ട്. വനം വകുപ്പിന്റെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഇതു സംബന്ധമായ വിവരങ്ങള്‍ പറഞ്ഞു തരും.
കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോള്‍ വെറും കൈയ്യോടെ മടങ്ങണ്ട. ശുദ്ധമായ കാട്ടു തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളും ഉല്‍പന്നങ്ങളുമായി വനശ്രീയുടെ വില്‍പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഇനം വൃക്ഷത്തൈകള്‍ മിതമായി നിരക്കില്‍ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ കൗണ്ടറും സ്റ്റാളിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് പുരോഗമിക്കുന്ന നഗര-ഗ്രാമ ജീവിതങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതാണ് പ്രദര്‍ശനം. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പും ജില്ല ഭരണ സംവിധാനവുമാണ് പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

പൊതുജനങ്ങള്‍ക്ക് സൗജന്യമായി തത്സമയ സേവനങ്ങള്‍ നല്‍കുന്നതിന് പതിനഞ്ചോളം വകുപ്പുകള്‍ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദര്‍ശന സ്റ്റാളുകളും മേളയിലുണ്ട്. കൂടാതെ, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉല്‍പ്പന്നങ്ങളും മേളയിലെ സ്റ്റാളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 10 മണി വരെയാണ് പ്രവേശനസമയം.

English Summary: Forest And Wildlife Department Set Up Special Stall In Ente Keralam Mega Fair In Kanakakunnu
Published on: 28 May 2022, 06:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now