ഹരിതം പുണ്യം
വൈക്കം അനാമയ ഓർഗാനിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഹരിതം പുണ്യം പദ്ധതി. കേരളത്തിലെ ഒരുലക്ഷം വീടുകളിലേക്ക് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ബ്രഹത്തായ പദ്ധതി.
ജൈവ കൃഷിക്കാവശ്യമായ മികച്ച ഇനം വിത്തുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചുകൊണ്ടും,
ജൈവകൃഷിയിൽ പങ്കാളികളാകുന്നവർക്ക് ആവശ്യമായ പരിശീലനപരിപാടികൾ സംഘടിപ്പിച്ചുകൊണ്ടും, വിത്ത് മുതൽ വിളവെടുപ്പ് വരെ, വിദഗ്ദ്ധ പരിശീലകരുടെ മേൽനോട്ട ത്തോടെ യാണ് ഈ പ്രോജക്ട് വിജയത്തിലേക്ക് എത്തിക്കപ്പെടുന്നത്.
ഈ ഉദ്യമത്തിൽ ആഹാരം തന്നെ ഔഷധം എന്ന മുദ്രാവാക്യവുമായി പരിശീലനം ലഭിച്ച 200ഓളം സന്നദ്ധ പ്രവർത്തകർ അണിചേരുമ്പോൾ ആദ്യ ഘട്ടത്തിൽ 20000 വീടുകളിലേക്കും , രണ്ടാം ഘട്ടത്തിൽ 1 ലക്ഷം വീടുകളിലേക്കും വിത്തുകളും മറ്റും എത്തിക്കുക എന്നതാണ് ലക്ഷ്യം. വിഷരഹിതമായ പച്ചക്കറി സ്വന്തം അടുക്കള തോട്ടത്തിലൂടെ ഉൽപാദിപ്പിക്കാൻ വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുക എന്നതാണ് ഈ പ്രോജക്ടുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത് .
കഴിഞ്ഞ ആറുമാസാക്കലമായി നടന്നു വരുന്ന പരിശീലനത്തിലൂടെ ജൈവ പച്ചക്കറി കൃഷിയെ നന്നായി മനസിലാക്കിയ 200 കൃഷി സ്നേഹികകളായ സന്നദ്ധ സേവകരാണ് ഈ ഉദ്യമത്തിന്റെ പ്രചാരകർ. നമ്മുടെ അടുക്കളകൾ വിഷരഹിതമാക്കി അസുഖങ്ങളെ വീടുകൾക്ക് പുറത്ത് നിർത്തികൊണ്ട് ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുത്തുകൊണ്ട് സന്തോഷമുള്ള കുടുംബങ്ങൾ ആക്കി തീർക്കുക എന്ന മഹത്തായ ലക്ഷ്യത്തിലാണ് അനാമയ കഴിഞ്ഞ 7 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
ഹരിതം പുണ്യം പ്രൊജക്ടിന്റെ ഒഫീഷ്യൽ ലോഞ്ചിങ് നവംബർ 1 കേരളപ്പിറവി ദിനത്തിൽ .
അതിനു മുമ്പായി എല്ലായിടത്തും വിതരണത്തിനുള്ള വിത്തുകൾ എത്തിക്കാനുള്ള വിത്തുയാത്ര യുടെ തിരക്കിലാണിപ്പോൾ.
ഹരിതം പുണ്യത്തിൽ 4 തരത്തിൽ നമുക്കെല്ലാം പങ്കാളികളാവാം .
1. വിത്തുകൾ കൈപ്പറ്റി കൃഷിചെയ്യാം .
2. കുറച്ചു വിത്തുകൾ സ്പോൺസർ ചെയ്യാം
3. ഒരു കൃഷി സേവന പ്രചാരകനാകാം
4. ഞങ്ങളുടെ വെൽനെസ്സ് പ്രൊജക്റ്റ് അസോസിയേറ്റ് മെമ്പർ ആകാം നമുക്കൊരുമിക്കാം നാളെയുടെ നന്മക്കായി
സ്നേഹത്തോടെ
sindhu
9526245972
''ഒറ്റ ക്ലിക്ക്'' വിത്തും വളവും