Updated on: 26 March, 2021 6:07 AM IST
വീട്ടിൽ നിന്ന് ഡിജിറ്റൽ ജോലി

നിങ്ങൾ തൊഴിലിത്താത്ത അഭ്യസ്ത വിദ്യനാണോ? തൊഴിലില്ലാത്ത അഭ്യസ്തവിദ്യയായ വീട്ടമ്മയാണോ? വീട്ടിൽ നിന്ന് ഡിജിറ്റൽ ജോലി ചെയ്ത് 20,000-30,000 രൂപ പ്രതിമാസം നേടുന്നതിന് താൽപ്പര്യമുണ്ടോ?

എങ്കിൽ കെ-ഡിസ്കിന്‍റെ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ റജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ഇതാണ് - https://knowledgemission.kerala.gov.in/
ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്തു രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഓതറൈസ് ചെയ്താൽ നിങ്ങളുടെ വിശദമായ ബയോഡേറ്റ അപ്ലോഡ് ചെയ്യാവുന്ന തരത്തിലാണ് പോർട്ടൽ രൂപകൽപന ചെയ്തിട്ടുള്ളത്.

അതുകഴിഞ്ഞ് രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തിലേറെയായി ഉയർന്നു. ഇവരിൽ നിന്ന് പ്രൊഫഷണൽ വൈദഗ്ദ്ധ്യം ആർജ്ജിച്ചിട്ടുള്ള 32 പേർക്കാണ് തൊഴിൽ ലഭിച്ചിട്ടുള്ളത്.
രജിസ്റ്റർ ചെയ്തവർക്കുള്ള നൈപുണി പരിശീലനം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആരംഭിക്കും. 5 വർഷം കൊണ്ട് 50 ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇങ്ങനെ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവരുടെ വിവരങ്ങൾ പ്രത്യേകമായി ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. ഇവിടെ നിന്നാണ് തൊഴിൽ ദാതാക്കളായ കമ്പനികൾ ആവർക്കാവശ്യമുള്ളവരെ തിരഞ്ഞെടുക്കുക. ഇങ്ങനെ ജോലി ലഭിക്കുന്നവരുടെ പി.എഫ്/ ഗ്രാറ്റുവിറ്റി/ ഇൻഷുറൻസ് സംസ്ഥാന സർക്കാർ നൽകും.

വലിയ താൽപ്പര്യമാണ് അന്തർദേശീയ തൊഴിൽ കമ്പോളത്തിൽ കേരളത്തിന്‍റെ ഈ നൂതന സംരംഭം സൃഷ്ടിച്ചിട്ടുള്ളത്. ഒട്ടേറെ ആഗോള കമ്പനികളുമായിട്ടുള്ള ചർച്ചകൾ സജീവമായി നടന്നു വരുകയാണ്. ലോകത്തെ ഏറ്റവും വലിയ എംപ്ലോയ്മെന്‍റ് ഏജൻസിയാണ് ഫ്രീലാൻസർ ഡോട്ട് കോം. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് 9 കോടി ആളുകൾക്കാണ് അവർ ജോലി വാങ്ങി നൽകിയിട്ടുള്ളത്. അവരുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ധാരണാപത്രം ഒപ്പു വയ്ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എംപ്ലോയ്മെൻ്റ് ഏജൻസിയാണ് ക്വെസ്കോർപ്പ്. അവരുടെ നേരിട്ടുള്ള ജീവനക്കാരുടെ എണ്ണം 3 ലക്ഷം വരും. മോൺസ്റ്റർ ഡോട്ട് കോം സൈറ്റ് അവരാണ് പരിപാലിക്കുന്നത്. ഇവരുമായുള്ള ചർച്ചകളും പൂർത്തിയായി. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് വീട്ടിലിരുന്ന് ഡിജിറ്റൽ ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം പ്രാവർത്തികമായിക്കൊണ്ടിരിക്കുകയാണ്.

ഏതായാലും വൈകണ്ട. മറ്റു ചിലവുകൾ ഒന്നും ഇല്ല. ഡിജിറ്റൽ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യുക. കെ-ഡിസ്കിൽ നിന്നും നിങ്ങളെ ബന്ധപ്പെടും.

English Summary: Get Salary of rs 20000-30000 by working at home with the help of government
Published on: 26 March 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now