Updated on: 26 August, 2022 12:21 PM IST
Aditya Birla Sun Life Flexi Cap Fund

നിക്ഷേപം നടത്തുന്നതിനായി പലതരത്തിലുള്ള പദ്ധതികൾ ബാങ്കുകളും പോസ്റ്റ് ഓഫീസും മറ്റു  ധനകാര്യ സ്ഥാപനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.  എന്നാൽ പലിശ നിരക്ക് കുറവാണെന്നുള്ളതാണ് ഇവയുടെ പ്രശ്‌നം.  ഈ അവസരത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസമാണ്.   ഒറ്റത്തവണ നിക്ഷേപിക്കാതെ മാസത്തിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്താൻ സാധിക്കുന്നതിനാൽ സാധാരണക്കാർക്കും അനുയോജ്യമായ നിക്ഷേപമാണിത്. ഇത്തരത്തിൽ 10 വർഷം കൊണ്ട് എസ്ഐപി നിക്ഷേപകർക്ക് നിക്ഷേപം ഇരട്ടിയാക്കി നൽകിയ മ്യൂച്വൽ ഫണ്ടിനെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: റിസർവ് ബാങ്ക് നിക്ഷേപം: സുരക്ഷയുടെ ഒപ്പം 7.15 ശതമാനം പലിശയും

ആഗസ്റ്റ് 27 1998 ലാണ് ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് റെഗുലർ പ്ലാൻ ആരംഭിച്ചത്. 2022 ജൂണ്‍ 30ന് പ്രകാരം ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 15,651 കോടി രൂപയാണ്. 2022 ആഗസ്റ്റ് 22 പ്രകാരം ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 1099.82 രൂപയാണ്. നിക്ഷേപത്തിന് ദീര്‍ഘകാല നേട്ടം പ്രതീക്ഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടാണിത്. 5 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച ആദായം ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് റെഗുലർ പ്ലാൻ നൽകുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മാസം തോറും വരുമാനം ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസിൽ

ഫണ്ടിന്റെ ചെലവ് അനുപാതം 1.79 ശതമാനമാണ്, ഇതേ വിഭാഗത്തിലെ മറ്റു ഫണ്ടുകളുടെ ശരാശരിയേക്കാള്‍ കൂടുതലാണ് ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് റെഗുലർ പ്ലാനിന്റെ ചെലവ് അനുപാതം. 100 രൂപയില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാൻ സാധിക്കും. അധിക നിക്ഷേപത്തിനും 100 രൂപയാണ് ആവശ്യം. 90 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.

ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് ആരംഭിച്ചത് മുതല്‍ 21.63 ശതമാനത്തിന്റെ ശരാശരി വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്. 24 വർഷം മുൻപ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 1.08 കോടിയായി വളര്‍ന്നിട്ടുണ്ടാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 14.57 ശതമാനം വാർഷിക ആദായമാണ് ഫണ്ട് നല്‍കിയത്. ഇതുപ്രകാരം മാസം 10,000 രൂപയുടെ എസ്‌ഐപി ചെയ്തൊരാള്‍ക്ക് 25.7 ലക്ഷം രൂപ തിരികെ ലഭിച്ചു. നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടം നൽകാൻ ഫണ്ടിനായി. 5 വര്‍ഷത്തിനിടെ 13.65 ശതമാനം വാർഷിക ആദായം ഫണ്ട് നല്‍കി. 10,000 രൂപയുടെ മാസ എസ്‌ഐപി നിക്ഷേപം 8.44 ലക്ഷം രൂപയായി വളര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ 17.90 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. മാസം 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചൊരാൾക്ക് 4.68 ലക്ഷം രൂപ നേടാനായി.

ബന്ധപ്പെട്ട വാർത്തകൾ: ICICI Prudential Fund: 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ അഞ്ച് വര്‍ഷം കൊണ്ട് 7.17 ലക്ഷം രൂപ നേടാം

പോർട്ട്ഫോളിയോ ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ടിന്റെ നിക്ഷേപത്തിൽ 90 ശതമാനവും ഇക്വിറ്റിയിലാണ്. 70 കമ്പനികളുടെ ഓഹരികളില്‍ ഫണ്ടിന് നിക്ഷേപമുണ്ട്. ധനകാര്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ കമ്പനികളിലാണ് നിക്ഷേപം. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ് എന്നിവയാണ് ഫണ്ടിന്റെ മികച്ച നിക്ഷേപങ്ങൾ. ആഭ്യന്തര ഇക്വിറ്റികളില്‍ ഫണ്ടിന് 97.27% നിക്ഷേപമുണ്ട്, അതില്‍ 74.57% ലാർജ് കാപ് കമ്പനികളും 13.02% മിഡ് കാപ് കമ്പനികളും 9.69% സ്‌മോള്‍ കാപ് കമ്പനികളിലുമാണ്.

ഈ ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി എഴുതിയതാണ്. അതിനാൽ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദ്ദേശം തേടേണ്ടതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English Summary: Good mutual fund to start investing with Rs.100 and double the amt in 10th year
Published on: 26 August 2022, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now