Updated on: 4 December, 2020 11:19 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ചേരാനുള്ള കാലാവധി നീട്ടി. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. റിട്ടയര്‍ ചെയ്തവര്‍ക്ക് അതായത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന ഇമ്മിഡിയറ്റ് ആന്വിറ്റി പ്ലാനാണിത്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേല്‍ നോട്ടം വഹിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. വര്‍ഷം 8 ശതമാനം റിട്ടേണ്‍ പദ്ധതി ഉറപ്പു നല്‍കുന്നു. 10 വര്‍ഷത്തേക്ക് മാസാമാസം പെന്‍ഷന്‍ തുക ലഭിക്കും. വരിക്കാര്‍ക്ക് മാസത്തിലോ, ത്രൈമാസത്തിലോ, ആറുമാസത്തിലോ, വര്‍ഷ ത്തിലോ അവരുടെ താല്‍പ്പര്യമനുസരിച്ച് പേമെന്റ് തെരഞ്ഞെടുക്കാം..

നിക്ഷേപ തുക:

ഗവണ്‍മെന്റ് വിജ്ഞാപനപ്രകാരം വരിക്കാര്‍ക്ക് 15 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന പരിധി മാത്രമാണിത്. ഭാര്യയ്ക്കും 60 വയസിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ അവരുടെ പേരിലും 15 ലക്ഷം രൂപ നിക്ഷേപിക്കാനാകും. മാസം 1000 രൂപ പെന്‍ഷനായി ലഭിക്കണമെങ്കില്‍ നിക്ഷേപിക്കേണ്ടത് 1,50,000 രൂപയാണ്.

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍  നേട്ടം

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത് 8 ശതമാനം നേട്ടമാണ്. മന്ത്‌ലി പെന്‍ഷന്‍ സ്‌കീമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍8 ശതമാനം വാര്‍ഷിക പലിശ എന്നു പറയുന്നത് 8.3 ശതമാനമായിരിക്കും. ഇതൊരു പെന്‍ഷന്‍ പ്ലാന്‍ ആയതിനാല്‍ ജിഎസ്ടിയോ മറ്റു സര്‍വീസ് ചാര്‍ജുകളോ ഈടാക്കാറില്ല. എന്നാല്‍ പദ്ധതിക്ക് നികുതി ഇളവൊന്നുമില്ല. ഇതില്‍ നിന്നു ലഭിക്കുന്ന നേട്ടം നികുതി വിധേയമാണ്.

വായ്പ, മുന്‍കൂര്‍ പിന്‍വലിക്കല്‍:

അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടായാല്‍ അതിനെ നേരിടാനായി വരിക്കാര്‍ മൂന്നു വര്‍ഷം പോളിസി കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ നി ക്ഷേപ തുകയുടെ 75 ശതമാനം വരെ വായ്പയെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

അതേപോലെ വരിക്കാരനോ പങ്കാളിക്കോ മാരകമായ അസുഖങ്ങള്‍ പിടിപെടുകയാണെങ്കില്‍ കാലാവധിക്കു മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പോളിസി ഉടമയ്ക്ക് നിക്ഷേപ തുകയുടെ 98 ശതമാനം തിരിച്ചു നല്‍കും. മുന്‍കൂര്‍ പിന്‍വലിക്കലിന് രണ്ടു ശതമാനം പെനാല്‍റ്റി ഈടാക്കും.

ലഭിക്കുന്ന  പെന്‍ഷന്‍:

ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാണ്. പ്രിന്‍സിപ്പല്‍ തുക അനുസരിച്ച് ഇത് മാസം 10,000 രൂപ വരെ ലഭിക്കും. പദ്ധതി പ്രകാരം 1000 രൂപ മാസം ലഭിക്കണമെങ്കില്‍ 1,50,000 രൂപ നിക്ഷേപിക്കണം. 15,00000 രൂപ നിക്ഷേപിച്ചാല്‍ മാസം 10000 രൂപ മാസ വരുമാനം നേടാനാകും. പോളിസി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അവസാന പെന്‍ഷനോടൊപ്പം നിക്ഷേപ തുക തിരികെ ലഭിക്കും.

പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പോളിസി ഉടമ മരണപ്പെട്ടാല്‍ നിക്ഷേപ തുക നോമിനേറ്റ് ചെയ്തിട്ടുള്ള ആളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. വരിക്കാരന്റെ പ്രായത്തെ ആശ്രയിച്ചല്ല പെന്‍ഷന്‍ തുക എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

സ്‌കീം വാലിഡിറ്റി:

2023 മാര്‍ച്ച് 31 വരെയാണ്  പദ്ധതിയില്‍ അംഗമാകാൻ കാലാവധി നീട്ടിയത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ

English Summary: Good news for senior citizens: PM Vaya Vandana Yojana pension scheme extended till March 31, 2023
Published on: 20 May 2020, 09:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now