1. News

സന്തോഷ വാർത്ത! PM KISAN 13 -ാം ഗഡു ഡിസംബറിൽ..കൂടുതൽ കൃഷിവാർത്തകൾ

പിഎം കിസാൻ 13 -ാം ഗഡു ഈ വർഷം ഡിസംബറിൽ ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം

Darsana J
സന്തോഷ വാർത്ത! PM KISAN 13 -ാം ഗഡു ഡിസംബറിൽ..കൂടുതൽ കൃഷിവാർത്തകൾ
സന്തോഷ വാർത്ത! PM KISAN 13 -ാം ഗഡു ഡിസംബറിൽ..കൂടുതൽ കൃഷിവാർത്തകൾ

1. PM Kisan samman Nidhi Yojanaയുടെ അടുത്ത ഗഡു കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത! 13th installment ഈ വർഷം ഡിസംബറിൽ ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഡൽഹിയിൽ നടന്ന പിഎം കിസാൻ സമ്മാൻ സമ്മേളനം 2022ൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തതത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല. പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ - കെവൈസി നടപടി പൂർത്തിയാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻകടകൾ വഴി ഇനിമുതൽ ഗ്യാസ് സിലിണ്ടർ ലഭ്യമാകും..കൃഷി വാർത്തകളിലേക്ക്

2. ന​മു​ക്ക് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വയം ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. ആന്തൂർ നഗരസഭയിലെ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം സംഘടിപ്പിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ​റ​ശിനി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ഒ​രു​വ​ർ​ഷം 40 ല​ക്ഷം ട​ൺ അ​രി​ ആ​വ​ശ്യ​മു​ണ്ടായിരുന്ന കേരളത്തിലിപ്പോൾ 29 ട​ൺ അ​രി മ​തി​യെ​ന്ന സ്ഥിതിയാണെന്നും സ്വന്തം ആവശ്യങ്ങൾക്കായി കൃഷി ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി ആരംഭിക്കുന്നു. കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർധനവ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിക്കൂട്ടങ്ങൾക്കും കർഷകർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉൽപാദന-വിപണന-ആസൂതണ രേഖ കൃഷിവിദഗ്ദരുടെ സഹായത്തോടെ തയ്യാറാക്കി നൽകും. കൃഷിയിടത്തിൽ പൂർണ സാങ്കേതിക സഹായവും ഉറപ്പാക്കും. തെരഞ്ഞെടുക്കുന്ന കൃഷിക്കൂട്ടങ്ങളെ കർഷക ഉൽപാദക സംഘങ്ങളായും, കമ്പനികളായും ഉയർത്തുകയാണ് പദ്ധതിയുടെ ആശയം. വിശദ വിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു .

4. ആലപ്പുഴയിലെ കയർ ഫെഡിൻ്റെ പുതിയ ആസ്ഥാന മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തൊട്ടാകെയുള്ള 722ഓളം പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളുടെ കേന്ദ്രസ്ഥാപനമാണ് കയർ ഫെഡ്. ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് റീജിയണല്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ കയര്‍ഫെഡ് പ്രവര്‍ത്തനം നടത്തുന്നത്. അംഗസംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കയറും കയറുല്‍പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്നതിനായി കേരളത്തിനകത്തും പുറത്തുമായി 52 വിപണന ശാലകളും 8 ഉല്‍പാദന യൂണിറ്റുകളും കയർ ഫെഡിനുണ്ട്.

5. കേരളത്തിലെ അരിവില വർധനവിന് കാരണം കേന്ദ്രസർക്കാർ നിലപാടാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പച്ചരി കൂടുതൽ നൽകുന്ന കേന്ദ്രസർക്കാർ നിലപാട് മൂലം കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളിൽ 75 ശതമാനവും പച്ചരിയാണുള്ളതെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ നയം കേരളത്തിലെ പുഴുക്കലരി വില വർധനവിന് കാരണമായിട്ടുണ്ടെന്നും പഴയപോലെ എഫ്.സി.ഐ വഴി 50 ശതമാനം പുഴുക്കലരി വിതരണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. വിലക്കയറ്റം തടയുന്നതിനായി കേരളത്തിലെ ഭക്ഷ്യസ്റ്റോറുകളിലെ പരിശോധന കർശനമായി തുടരുകയാണ്. കൂടാതെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഈ മാസം മുതൽ 10 രൂപ 90 പൈസ നിരക്കിൽ 8 കിലോ സ്പെഷ്യൽ അരി വിതരണം ചെയ്യുന്നുണ്ട്.

6. കണ്ണൂർ തലശേരിയിൽ വെളിച്ചം കർഷക മിത്രം-2 ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി പി. പ്രസാദ്. വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം ഘട്ട കൃഷിയാണ് വെളിച്ചം കർഷക മിത്രം-2. കൃഷിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയാണ് വെളിച്ചം ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും പിന്തുണ നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

7. ആലങ്ങാടൻ ശർക്കര തിരികെ വരുന്നു. വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ ശർക്കര ഉൽപാദനവും കരിമ്പ് കൃഷിയും തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലങ്ങാട് കൃഷിഭവൻ, പഞ്ചായത്ത്, കൃഷി വിഞ്ജാൻ കേന്ദ്രം, കർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയ്ക്ക് മുന്നോടിയായി കരിമ്പ് കൃഷി നടത്താനുള്ള മണ്ണിൽ പരിശോധന നടത്തി വരികയാണ്.

8. ആഫ്രിക്കൻ പന്നിപ്പനിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി ഇതുവരെ 1.33 കോടി രൂപ അനുവദിച്ചതായി ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. കണ്ണൂർ, വയനാട്, തൃശ്ശൂർ, പാലക്കാട്, കോട്ടയം ജില്ലകളിലാണ് ഇതുവരെ പന്നിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിൽ പന്നിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നി, പന്നി മാംസം എന്നിവയുടെ ഇറക്കുമതി സംസ്ഥാന സർക്കാർ നിരോധിച്ചു.

9. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി വയനാട്ടിൽ ബ്ലോക്ക്തല പരിശീലനം ആരംഭിച്ചു. ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന കൃഷിമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുമായുള്ള കൂടികാഴ്ചയും അദാലത്തും ഫലപ്രദമായി നടത്താനാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മാനന്തവാടി മുനിസിപ്പൽ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് ദിവസം പരിശീലന പരിപാടി നടക്കും.

10. ഈജിപ്തിൽ നടക്കുന്ന ഹരിത ഉച്ചകോടിയിൽ കാർബൺ ബഹിർഗമനം കുറക്കുന്നത് ഗൗരവമായി ചർച്ച ചെയ്യാൻ തീരുമാനം. യു.എൻ കാലാവസ്‌ഥ സമ്മേളനത്തോടനുബന്ധിച്ച് ഈമാസം 11,12 തീയതികളിലാണ് ഹരിത ഉച്ചകോടി നടക്കുക. മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടിക്കും സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിനും സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. സൗദി അറേബ്യയുടെ ഹരിത പരിവർത്തന യാത്രയുടെ ഭാഗമായി ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

11. കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ കേരളത്തിൽ മഴ ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. അതേസമയം കേരള-ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Good news PM KISAN 13th installment in December more malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds