Updated on: 4 December, 2020 11:19 PM IST

കൈത്താങ്ങായി കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തൊട്ടാകെയുളള കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഗോസമൃദ്ധി പ്ലസ്സ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു .

ഉരുവിനും ഉടമയ്ക്കും ഇൻഷ്വറൻസ് പരിരക്ഷ എന്ന രീതിയിൽ പുനരാവിഷ്കരിച്ച പദ്ധതി കർഷന്റെ ഇഷ്ടാനുസരണം ഒരു വർഷ പദ്ധതി ആയോ മൂന്ന് വർഷ പദ്ധതി ആയോ തെരഞ്ഞെടുക്കുന്നതിന് കർഷകന് സ്വാതന്ത്ര്യവുമുണ്ട്. സംസ്ഥാനത്ത ലഭ്യമായ കന്നുകാലി ഇൻഷ്വറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രിമിയം നിരക്കാണ് ഈ ഗോസമൃദ്ധി പസ്സ് പദ്ധതി.

സങ്കരയിനം പശുക്കൾക്ക് 65000 രൂപ മതിപ്പുവിലവരെ പ്രീമിയം ഇനത്തിൽ സബ്സിഡി നൽകുന്നതാണ് . 65,000 രൂപയ്ക്കു മുകളിലുളള ഉരുവിന്റെ വിലയുടെ പ്രീമിയം പൂർണമായും ഗുണഭോക്താവ് വഹിക്കേണ്ടതാണ്. 65000 രൂപ മതിപ്പുവില ഉള്ള ഒരു പശുവിനു അല്ലെങ്കിൽ ഒരു എരുമക്ക് പ്രിമിയം നിരക്ക് ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 100 രൂപയും എസ്.സി. / എസ്.ടിക്ക് 420 രൂപയും ആണ്.

മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 1762 രൂപയും എസ്.സി. / എസ്.ടിക്ക് 1058 രൂപയും ആണ്. കർഷകന് 2 രൂപയുടെ മരണഇൻഷ്വറൻസും ഉണ്ട് .
മരണ ഇൻഷ്വറൻസ് പ്രീമിയം 1 വർഷത്തേക്ക് 22 രൂപയും 3 വർഷത്തേക്ക് 50 രൂപയുമാണ് കർഷകന് പൂർണ്ണമായോ ഭാഗികമായോ ആയി അംഗവൈകല്യത്തിനും അപകട മരണത്തിനും പരമാവധി 2 ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ.

ഈ പദ്ധതി സംസ്ഥാനത്ത എല്ലാ സർക്കാർ മൃഗാശുപ്രതികൾ വഴി നടപ്പിലാക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപ്രതിയുമായി ബന്ധപ്പെടുക

English Summary: gosamrudhi scheme dairy farmer
Published on: 11 November 2020, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now