Updated on: 21 April, 2021 8:30 PM IST
Govt Issues COVID-19 Guidelines For Post Offices & Employees

കൊവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാർ, ആളുകൾ കൂടുന്ന  പല സ്ഥാപനങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  

അതുപോലെ തന്നെ, പോസ്റ്റ് ഓഫീസുകൾക്കും സർക്കാർ ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.  അവ ഏതൊക്കയാണെന്ന് നോക്കാം. തിരക്ക് ഒഴിവാക്കുന്നതിനായി പോസ്റ്റ് ഓഫീസിൽ എത്ര മണിവരെ പ്രവേശിക്കാം എന്ന കാര്യത്തിൽ അതത് തപാൽ സർക്കിളുകളുടെ മേധാവികൾക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ മാർഗനിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നു.

  • രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫീസ് മേധാവികളും കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടയ്ക്കിടെ കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഇതി ൽ ഉൾപ്പെടും.

  • പബ്ലിക് ഹാളുകൾ, കൗണ്ടറുകൾ, ഇടനാഴികൾ, കാന്റീനുകൾ, പാർക്കിങ് ഏരിയകൾ തുടങ്ങിയ ഇടങ്ങളിൽ ആളുകൾ തടിച്ച് കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

  • 45 വയസും അതിൽ കൂടുതലുമുള്ള എല്ലാ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം.

  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം.

  • വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ടെലിഫോൺ / ഇമെയിൽ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. പ്രവൃത്തി ദിവസങ്ങളിൽ മുഴുവൻ സമയവും ലഭ്യമായിരിക്കുകയും വേണം.

  • കഴിയുന്നിടത്തോളം വീഡിയോകോൺഫറൻസിങ് മീറ്റിങ്ങുകൾ നടത്തും.

  • ജോലിസ്ഥലങ്ങളിൽ ശരിയായ ശുചീകരണവും ഇടയ്ക്കിടെയുള്ള സാനിറ്റൈസേഷനും ഉറപ്പാക്കണം.

  • സർക്കാർ പുറപ്പെടുവിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും നിർദ്ദേശം നൽകും.

  • ബയോ മെട്രിക് ഹാജർ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇനിയൊരു ഉത്തരവ് ഇറക്കുന്നതുവരെ ഫിസിക്കൽ ഹാജർ രജിസ്റ്ററുകൾ ഏർപ്പെടുത്തുകയും ചെയ്യും.

English Summary: Govt Issues COVID-19 Guidelines For Post Offices & Employees: Details Inside
Published on: 21 April 2021, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now