1. News

സർക്കാർ സബ്‌സിഡിയുള്ള തക്കാളി കിലോയ്ക്ക് വില 80 രൂപയാക്കി

രാജ്യ തലസ്ഥാനമായ ഡൽഹി-എൻ‌സി‌ആറിലും മറ്റ് സ്ഥലങ്ങളിലും അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ ഞായറാഴ്ച തക്കാളിയുടെ സബ്‌സിഡി നിരക്ക് കിലോയ്ക്ക് 90 രൂപയിൽ നിന്ന് 80 രൂപയായി കുറച്ചു.

Raveena M Prakash
Govt's subsidized tomato rated 80 Rs per Kg
Govt's subsidized tomato rated 80 Rs per Kg

രാജ്യതലസ്ഥാനമായ ഡൽഹി-എൻ‌സി‌ആറിലും മറ്റ് സ്ഥലങ്ങളിലും അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ ഞായറാഴ്ച തക്കാളിയുടെ സബ്‌സിഡി നിരക്ക് കിലോയ്ക്ക് 90 രൂപയിൽ നിന്ന് 80 രൂപയായി കുറച്ചു. രാജ്യത്തെ 500 പ്ലസ് പോയിൻറുകളിലുടനീളം തക്കാളിയുടെ വിലക്കയറ്റത്തിന്റെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷം, 2023 ജൂലായ് 16 ഞായറാഴ്ച മുതൽ കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചു.

ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി, പട്‌ന, മുസാഫർപൂർ, അറാഹ് എന്നിവിടങ്ങളിൽ നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി തക്കാളി വിൽക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കും. അത്തരം സ്ഥലങ്ങളിലെ നിലവിലെ വിപണി വില അനുസരിച്ച് നാളെ മുതൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മഴയും മോശം കാലാവസ്ഥയും കാരണം ശനിയാഴ്ച, ചില്ലറ വിപണികളിൽ തക്കാളിയുടെ വില പ്രധാന നഗരങ്ങളിലുടനീളം കിലോഗ്രാമിന് 250 രൂപ വരെ ഉയർന്ന നിലയിലാണ്. സർക്കാർ കണക്കുകൾ പ്രകാരം, അഖിലേന്ത്യാ ശരാശരി വില കിലോയ്ക്ക് 117 രൂപയായിരുന്നു.

ചില്ലറ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി, ഡൽഹി-എൻ‌സി‌ആർ, പട്‌ന, ലഖ്‌നൗ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ കേന്ദ്രം തക്കാളി കിലോയ്ക്ക് 90 രൂപയ്ക്ക് വിൽക്കുന്നു. മൊബൈൽ വാനുകൾ വഴി ശനിയാഴ്ച ഡൽഹി-എൻസിആറിൽ 18,000 കിലോഗ്രാം തക്കാളി വിറ്റുവെന്ന് അധികൃതർ അറിയിച്ചു. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (NCCF) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (NAFED) കേന്ദ്രത്തിന് വേണ്ടി മൊബൈൽ വാനുകൾ വഴി തക്കാളികൾ വിൽക്കുന്നത്.

സാധാരണയായി കുറഞ്ഞ ഉൽപാദന മാസങ്ങളായ ജൂലൈ-ഓഗസ്റ്റ്, ഒക്ടോബർ-നവംബർ മാസങ്ങളിൽ തക്കാളിയുടെ വില സാധാരണയായി കുതിച്ചുയരുന്നു. കാലവർഷക്കെടുതിയിൽ വിതരണം തടസ്സപ്പെട്ടതാണ് തക്കാളിയുടെ നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കിയത്.

ബന്ധപ്പെട്ട വാർത്തകൾ: ബഫർ സ്റ്റോക്കിനായി 3 ലക്ഷം ടൺ ഉള്ളി സംഭരിക്കാനൊരുങ്ങി കേന്ദ്രം

Pic Courtesy: Pexels.com

English Summary: Govt's subsidized tomato rated 80 Rs per Kg

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds