Updated on: 25 June, 2022 6:30 PM IST
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്

നിരവധി പനികൾ നമ്മുടെ നാട്ടിൽ സംഹാരതാണ്ഡവം ആടുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി കുരങ്ങുപ്പനി അങ്ങനെ പോകുന്നു പനികളുടെ നീണ്ടനിര. എന്നാൽ അതിലും മാരകമാണ് പക്ഷിപ്പനി. ഏവിയൻ ഇൻഫ്ലുവൻസ എ വൈറസുകൾ പരത്തുന്ന പനി ആണ് ഇത്. ഈ പനി ഏറെ ആശങ്ക സൃഷ്ടിക്കുന്നത് കർഷകർക്കിടയിൽ ആണ്. താറാവ്, ടർക്കി, കോഴി തുടങ്ങി വളർത്തു പക്ഷികളിൽ ഈ രോഗ സാധ്യത വളരെ കൂടുതലാണ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാലും ജാഗ്രത എല്ലാവരും പുലർത്തുക.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം

ലക്ഷണങ്ങൾ

വളർത്തു മൃഗങ്ങളുടെ വായിൽ നിന്നും മൂക്കിൽ നിന്നും സ്രവം ഒഴുകൽ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രഥമ ലക്ഷണങ്ങൾ. എന്നാൽ രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പച്ചകലർന്ന വയറിളക്കം ഉണ്ടാകുന്നു. കൂടാതെ കഠിനമായി ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. വളർത്തു പക്ഷികളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവത്തിലൂടെ വൈറസ് പുറത്ത് എത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

അതുകൊണ്ട് തന്നെ വളർത്തു പക്ഷികൾക്ക് നൽകുന്ന വെള്ള പാത്രം, തീറ്റ പാത്രങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഫാമിലേക്ക് എത്തുന്നവർ തങ്ങളുടെ പാദരക്ഷകളും വാഹനങ്ങളും ശുചിയായി സൂക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്ക്കരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതുകൂടാതെ ഒരു രോഗം വന്നവയെ പരിചരിക്കുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയവ നിർബന്ധമായും ധരിച്ചിരിക്കണം. ഇതുകൂടാതെ ഫാം ശുചീകരിക്കാൻ ലൈസോൾ പോലുള്ള അണുനാശിനികൾ ഉപയോഗിക്കണം. പക്ഷിപ്പനി മൃഗങ്ങളിൽ മാത്രമല്ല ചില അവസരങ്ങളിൽ മനുഷ്യരിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. 

Many fevers are rampant in our country. Ellipticals, Dengue Fever, Tomato Fever, Monkey Fever and so on go a long way. But bird flu is even more deadly. It is a fever caused by the Avian Influenza A virus.

രോഗമുള്ള പക്ഷികളുടെ വിസർജ്യം ചവിട്ടുമ്പോൾ ഇതിലെ വൈറസുകൾ മുറിവിലൂടെ മനുഷ്യരുടെ ദേഹത്തേക്ക് വരുന്നു അങ്ങനെ പനി, കഫക്കെട്ട്, ചുമ തുടങ്ങിയവ മനുഷ്യർക്ക് ഉണ്ടാകുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഗർഭിണികളിൽ ഇത് അത്യധികം അപകടസാധ്യത ഉണ്ടാക്കുന്നു. അതുകൊണ്ട് വ്യക്തിശുചിത്വം എല്ലാവരും പാലിക്കണം. കുമ്മായം ഉപയോഗിച്ച് ഫാം എപ്പോഴും അണുവിമുക്തമായി സംരക്ഷിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എന്താണ് കുട്ടികളില്‍ കാണുന്ന തക്കാളിപ്പനി? ലക്ഷണങ്ങളും പ്രതിരോധ നടപടികളും

English Summary: Great danger if these symptoms are not noticed in pets
Published on: 25 June 2022, 05:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now