Updated on: 3 April, 2022 3:45 PM IST
Great Offer Sale: ആമസോൺ സൂപ്പർ വാല്യു ഡേയ്സ് സെയ്ൽ, അതിശയിപ്പിക്കുന്ന ഓഫറുകൾ...

ആഘോഷമേതായാലും പുതുപുത്തൻ വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും കിച്ചൺവെയർ ഐറ്റംസുകൾക്കുമെല്ലാം ഓൺലൈൻ വെബ്സൈറ്റുകളെ ആശ്രയിക്കുന്ന പ്രവണത ആണ് ഇന്ന് കൂടുതലായുള്ളത്. ലാഭകരമാണെന്നതും വമ്പിച്ച ഓഫറുകളും കിഴിവുകളും ലഭിക്കുമെന്നതും വീട്ടിലിരുന്ന് തന്നെ ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാമെന്നതുമെല്ലാം ഇത്തരം ഇ-കൊമേഴ്‌സ് സംവിധാനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കിടിലൻ Airtel ഓഫർ! ഈ റീചാർജിങ് പ്ലാനുകൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

ഇ-കൊമേഴ്‌സ് സൈറ്റുകളിൽ പ്രബലരായ ആമസോൺ ഇപ്പോഴിതാ സൂപ്പർ വാല്യൂ ഡേയ്‌സ് വിൽപ്പന പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത്, പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾ വരെ നിങ്ങൾക്ക് ഇനി ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം എന്നതാണ് ഏറ്റവും സന്തോഷകരമായ വാർത്ത.

ആമസോൺ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പനയെ കുറിച്ച് വിശദമായി അറിയാം (Details About Amazon Super Value Days sales)

ഏപ്രിൽ 1 മുതൽ ഏപ്രിൽ 7 വരെയാണ് ആമസോൺ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പന. അതായത്, പ്രൈം മെമ്പർഷിപ്പുള്ളവർക്ക് പലചരക്ക് സാധനങ്ങൾ 1 രൂപ നിരക്കിൽ നൽകുന്നു. ദാവത് (Daawat), ഹിമാലയ (Himalaya), സൺഫീസ്റ്റ് (Sunfeast), ഡാബർ (Dabur), Cadbury (കാഡ്ബറി), Kellogg (കെല്ലോഗ്), Mother Dairy (മദർ ഡയറി) തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളും ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുന്നുണ്ട്.
ഏപ്രിൽ 1 മുതൽ 3 വരെ എസ്‌ബിഐ ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് ഇഎംഐ എന്നിവ ഉപയോഗിച്ച് ആമസോൺ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് 10% അധിക കിഴിവ് ലഭിക്കുന്നുണ്ട്. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കാണെങ്കിൽ 2022 ഏപ്രിൽ 4 മുതൽ 7 വരെ ഈ അധിക കിഴിവിന്റെ ആനുകൂല്യവും പ്രയോജനപ്പെടുത്താം.

ബന്ധപ്പെട്ട വാർത്തകൾ:  LPG Offer: വെറും 634 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വേഗം ബുക്ക് ചെയ്യൂ...

കാർഡ് ഡിസ്കൗണ്ട് ലഭ്യമാകണമെങ്കിൽ ഏറ്റവും കുറഞ്ഞത് 2,500 രൂപയാണ്. ഇതിൽ 300 രൂപ വരെ കിഴിവ് ലഭിക്കും. ഈ വിൽപനയിൽ 1000 രൂപയ്ക്ക് ഡീലും നൽകുന്നുണ്ട്.

വിവിധ സാധനങ്ങളുടെ വിലവിവരങ്ങൾ ഇങ്ങനെ… (Price details of various items are as follows...)

അതായത്, ഉപയോക്താക്കൾക്ക് 500 ഗ്രാം ഉരുളക്കിഴങ്ങ് ഒരു രൂപയ്ക്ക് വാങ്ങാം. ഇതിന് പുറമെ അരകിലോ ഉള്ളി ഒരു രൂപയ്ക്ക് കിഴിവായി വിൽക്കുന്നു. ഉരുളക്കിഴങ്ങും ഉള്ളിയും കൂടാതെ ബസുമതി അരിക്കും വിലക്കിഴിവ് നൽകുന്നുണ്ട്. 5 കിലോ ഗ്രാം - Daawat Daily Super Basmati Rice ആമസോൺ ഫ്രെഷിൽ ഏകദേശം 335 രൂപയ്ക്ക് ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ വില്പനയിൽ വമ്പിച്ച ഓഫറുകൾ

ഈ വിൽപ്പനയിൽ സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ്, ടാറ്റ ടീ ഗോൾഡ് എന്നിവയ്ക്ക് ബമ്പർ ഡിസ്‌കൗണ്ടുകളുമുണ്ട്.

മാഗിയും ആമസോൺ സൂപ്പർ വാല്യു ഡേയ്‌സ് വിൽപ്പനയിൽ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. മാഗി 2 മിനിറ്റ് നൂഡിൽസ് മസാല, 70 ഗ്രാം (12 പായ്ക്ക്) ആമസോൺ ഫ്രെഷിൽ ഏകദേശം 138 രൂപയ്ക്ക് വിൽക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജിയോയുടെ വിലകുറഞ്ഞ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എന്നിവ തികച്ചും സൗജന്യം!

ഭക്ഷണ സാധനങ്ങൾക്ക് പുറമെ ഗാർഹിക വസ്തുക്കളും, ഫേസ് കെയർ പോലുള്ള ഉൽപ്പന്നളും കിഴിവിൽ നൽകുന്നുണ്ട്. ഇതിൽ ബോഡി വാഷ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ എന്നിവ വളരെ വിലക്കുറവിൽ വാങ്ങാം. മാമ്പഴത്തിനും വിൽപനയിൽ കിഴിവ് നൽകുന്നുണ്ട്.

English Summary: Great Offer Sale: Amazon Super Value Days Sale Started, Buy 500g Potatoes With Just 1 Rupee, More Deals
Published on: 03 April 2022, 03:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now