1. News

കിടിലൻ Airtel ഓഫർ! ഈ റീചാർജിങ് പ്ലാനുകൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

എയർടെൽ ഉപഭോക്താക്കൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം നിങ്ങൾക്ക് ലഭിക്കുന്ന താരിഫും മറ്റ് ആനുകൂല്യങ്ങളും പരിശോധിക്കുക

Anju M U
Free Netflix Basic And Standard Subscription
Free Netflix Basic And Standard Subscription For Airtel Users

എയർടെൽ ഉപഭോക്താക്കൾക്ക് അത്യധികം സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. എന്തെന്നാൽ, എയർടെലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് എയർടെൽ സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിന് പുറമെ, ചില പ്ലാനുകൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കുന്നുണ്ട്. ഭാരതി എയർടെൽ (Bharti Airtel) നൽകുന്ന ഈ അത്യുഗ്രൻ ഓഫറിനെ കുറിച്ച് കൂടുതൽ വിശദമായി താഴെ കൊടുക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജിയോയുടെ വിലകുറഞ്ഞ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എന്നിവ തികച്ചും സൗജന്യം!

എയർടെലിന്റെ ഏതാനും തെരഞ്ഞെടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ നിങ്ങൾ റീചാർജ് ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് പ്രത്യേക നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാങ്ങേണ്ടതില്ലെന്നും, മാത്രമല്ല മൊബൈൽ ഫോൺ റീചാർജിലൂടെ വലിയ തുക ലാഭിക്കാമെന്നുമാണ് വാഗ്ദാനം. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിനോദ പരിപാടികൾ ആസ്വദിക്കുന്നതിന് പുറമെ, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഉപഭോക്താക്കൾക്ക് കോളിനും ഇന്റർനെറ്റിനും എസ്എംഎസ്സിനും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നവംബർ 26 മുതൽ എയർടെൽ പ്രീ പേയ്‌ഡ് സേവനങ്ങൾക്ക് ചിലവേറും

ഉപയോക്താക്കൾക്ക് ഇനിമുതൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി+ ഹോട്ട്സ്റ്റാർ പരിപാടികൾ പണച്ചെലവില്ലാതെ ആസ്വദിക്കാനാകും.

  • 1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ- സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

എയർടെല്ലിന്റെ 1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ എടുക്കുകയാണെങ്കിൽ, സൗജന്യമായി നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷൻ (free Netflix Basic subscription) ലഭിക്കുന്നു. നേരത്തെ 999 രൂപയായിരുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനാണിത്. ഡാറ്റ റോൾഓവർ സൗകര്യം, അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 150 ജിബി വരെ ഡാറ്റ ഇത് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar), ആമസോൺ പ്രൈം (Amazon Prime) സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്ട്രീം (Airtel Xtreme) എന്നിവയക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

  • 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ- സൗജന്യ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് സബ്സ്ക്രിപ്ഷൻ

എയർടെല്ലിന്റെ 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ സ്വന്തമാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് സൗജന്യമായി നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് (free Netflix Standard subscription) സബ്സ്ക്രിപ്ഷനാണ്. Netflix സബ്‌സ്‌ക്രിപ്‌ഷൻ കൂടാതെ, പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം (Amazon Prime), ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar, Airtel Xtreme) എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

കൂടാതെ, ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ, STD, റോമിങ് കോളുകൾ, 500 ജിബി വരെ ഡാറ്റ റോൾഓവർ എന്നിവയും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളുകളുള്ള സൗജന്യ ആഡ്-ഓൺ കണക്ഷനും ലഭിക്കുന്നതാണ്.
പുതിയതായി നെറ്റ്ഫ്ലിക്സിൽ തരംഗമാകുന്ന മാധുരി ദീക്ഷിതിന്റെ 'ദി ഫെയിം ഗെയിം', ടൊവിനോ- ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി, ബോളിവുഡ് ചിത്രം ബദായ് ദോ, രൺവീർ സിംഗ് ചിത്രം ‘83, ഹിന്ദി ബ്ലോക്ക്ബ്ലസ്റ്റർ സൂര്യവൻഷി എന്നിവയെല്ലാം ഫോൺ റീചാർജിങ്ങിലൂടെ നിങ്ങൾക്ക് ലഭിക്കും.
മണി ഹീസ്റ്റ്, ദി ആദം പ്രോജക്റ്റ് പോലുള്ള വിശ്വപ്രസിദ്ധ സീരീസുകൾ ആസ്വദിക്കാനും സൗജന്യമായി അവസരം ലഭിക്കുന്നു.

ഓഫറിനായി നിങ്ങൾ ചെയ്യേണ്ടത്… 

സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിന് താൽപ്പര്യമുള്ള ഉപഭോക്താക്കൾ, ഔദ്യോഗിക എയർടെൽ വെബ്സൈറ്റ് അല്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്പ് സന്ദർശിക്കുക. പഴയതും പുതിയതുമായ എയർടെൽ ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ തെരഞ്ഞെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മെമ്പർഷിപ്പ് നിരക്ക് ഉയർത്തി ആമസോൺ; പ്ലാൻ നിരക്കുകൾ കുറച്ച് നെറ്റ്ഫ്ലിക്സ്

English Summary: Mega Airtel Offer! Free Netflix Basic And Standard Subscription To These Recharging Plans

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds