1. News

വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ചുമത്തുന്ന ഹരിത നികുതിയും, ബൈക്കിന്റെ വിലവർധനവും

ഇന്നലെ ധനമന്ത്രി കെ.എം ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന തലക്കെട്ട് ആയിരുന്നു പുതിയ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതി.

Priyanka Menon
ഹരിത നികുതിയും, ബൈക്കിന്റെ വിലവർധനവും
ഹരിത നികുതിയും, ബൈക്കിന്റെ വിലവർധനവും

ഇന്നലെ ധനമന്ത്രി കെ.എം ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന തലക്കെട്ട് ആയിരുന്നു പുതിയ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതി. പുതിയ ഡീസൽ വാഹനങ്ങൾ വാങ്ങുമ്പോൾ 500 മുതൽ 2000 രൂപ വരെ ഹരിത നികുതി അധികമായി സർക്കാർ ചുമത്തിയിരിക്കുന്നു. ഹരിത നികുതി പ്രഖ്യാപനത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വെച്ചത് ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്നതാണ്. ആദ്യമായാണ് പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിത നികുതി എന്ന പ്രഖ്യാപനം വന്നത്.

The green tax on new diesel vehicles was the main topic of the budget presented by Finance Minister KM Balagopal yesterday. The government has imposed an additional green tax of Rs 500 to Rs 2,000 on the purchase of new diesel vehicles.

15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിലവിൽ ചുമത്തുന്ന ഹരിത നികുതിയുടെ 50 ശതമാനം കൂടി ഏർപ്പെടുത്തും. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ അനുമതി നൽകുന്ന കേന്ദ്രനയത്തിന്റെ തുടർച്ചയാണിത്. കാറ്, ജീപ്പ് തുടങ്ങി മോട്ടോർ വാഹനങ്ങൾക്ക് നിലവിലെ 200 രൂപ നികുതി 300 രൂപയായി ഇരട്ടിക്കും. മീഡിയം വാഹനങ്ങൾക്ക് 400 രൂപയിൽ നിന്ന് 600 രൂപയും, ഹെവി മോട്ടോർ വാഹനങ്ങൾക്ക് 600 രൂപയിൽ നിന്ന് 900 രൂപയുമാണ് വർധന. രണ്ടു നികുതി വർധനയിലൂടെയും 10 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു മോട്ടോർ വാഹന നികുതി കുടിശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. രണ്ടു കോടിയോളം രൂപയുടെ അധിക വരുമാനമാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം

ബഡ്ജറ്റിൽ തിളങ്ങിയ കാർഷികരംഗം, കൃഷി രംഗത്തെ പുതു പ്രഖ്യാപനങ്ങൾ ഇവയാണ്...

പുതിയ ഡീസൽ വാഹനം വാങ്ങുമ്പോൾ ഉള്ള ഹരിത നികുതി

  • ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോ -500 രൂപ കാർ ജീപ്പ് - 1000 രൂപ
  • മീഡിയം മോട്ടോർ വാഹനം - 1500 രൂപ ഹെവി മോട്ടോർ വാഹനം - 2000 രൂപ

ഹരിത നികുതി പ്രഖ്യാപനം കൂടാതെ ബൈക്ക് പ്രേമികൾക്ക് നിരാശ ഉണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപന 2 ലക്ഷം രൂപ വരെയുള്ള മോട്ടോർസൈക്കിളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഒരു ലക്ഷം രൂപ വരെ വിലയുള്ള ബൈക്കിന്റെ 11 ശതമാനം നികുതി 12 ശതമാനമായി ഉയർത്തി. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്നവർക്ക് നികുതി 13% ആകും.

English Summary: Green tax levied by the government to double revenue and increase in bike prices

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds