റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2021 ജൂലൈ 30-നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കണം.
പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡില്‍ നിന്നും അയച്ചിട്ടുണ്ട്. കത്ത് ലഭിക്കാത്തവര്‍ ഇത് ഒരറിയിപ്പായി കണക്കാക്കി റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസുമായി ബന്ധപ്പെട്ട് പണം അടയ്ക്കാം.
ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതി
എൽഐസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി സ്വാഭാവികവും ആകസ്മികവുമായ മരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, അപകടങ്ങൾ മൂലമുള്ള വൈകല്യങ്ങൾക്കുള്ള നഷ്ടപരിഹാരം, അംഗങ്ങൾക്ക് ടെർമിനൽ ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. കൂടാതെ, 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹതയുമുണ്ടായിരിക്കും
Those who have joined the Group Life Insurance cum Terminal Benefit Scheme for Rubber Tapping Workers started by the Rubber Board in the year 2011-12 should pay their current contribution by July 30, 2021 at the respective Rubber Board Regional Office and renew the policy.
A letter regarding the renewal of the policy has been sent to all the members from the Rubber Board. Those who do not receive the letter can take this as a notification and contact the Rubber Board Regional Office and pay.
Group Life Insurance cum Terminal Benefit Scheme
The scheme, being implemented in collaboration with LIC, provides insurance cover for natural and accidental deaths, compensation for disabilities due to accidents and terminal benefits for the members. In addition, members' children studying from Classes 9 to 12 will be eligible for an educational scholarship.