1. News

അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക്; സൗജന്യ റേഷന്‍ അടുത്ത മാസം മുതല്‍

അടുത്ത മാസം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ 51,000 കാര്‍ഡുകള്‍ക്ക് കൂടി ലഭിക്കും

Darsana J
അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക്; സൗജന്യ റേഷന്‍ അടുത്ത മാസം മുതല്‍
അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക്; സൗജന്യ റേഷന്‍ അടുത്ത മാസം മുതല്‍

കേരളത്തിൽ അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നു. ഇതോടെ അടുത്ത മാസം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ 51,000 കാര്‍ഡുകള്‍ക്ക് കൂടി ലഭിക്കും. മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയ കാര്‍ഡുകാർക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് നൽകുക. ഗോതമ്പിന് പകരം ആട്ടയും നൽകും. നിലവിൽ 35,08,122 മുന്‍ഗണന കാര്‍ഡുകളിലായി 1,31,97,093 ഗുണഭോക്താക്കൾ കേരളത്തിലുണ്ട്.

കൂടുതൽ വാർത്തകൾ: Aadhaar കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ 'ആധാർ മിത്ര'

ഓപ്പറേഷൻ യെല്ലോ വഴി തിരിച്ച് ലഭിച്ചതും, പിടികൂടിയതും ഉൾപ്പെടുത്തിയാൽ 55,000 ഒഴിവുകളാണ് മുന്‍ഗണന വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈനായി അപേക്ഷ നൽകിയ 70,000 പേരില്‍ അര്‍ഹതയുള്ള കാര്‍ഡുകളെയാണ് പുതുതായി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് 30ന് മുകളിൽ മാർക്ക് നേടുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. കൂടാതെ അതിദരിദ്ര വിഭാഗത്തിലുള്ള 8,000 പേർക്ക് അന്ത്യോദയ കാര്‍ഡുകള്‍ നല്‍കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്.

അർഹമായ റേഷൻ കാർഡ് ലഭ്യമാക്കാൻ ആധാർ അടക്കമുള്ള രേഖകൾ അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കാനുള്ള ചുമതല ജില്ലാ കലക്ടർമാർക്കാണ് നൽകിയിട്ടുള്ളത്. രേഖകൾ ലഭ്യമാക്കുന്നതിന് അനുസരിച്ച് റേഷൻ കാർഡുകൾ അനുവദിക്കും. ദേശീയ തലത്തിൽ ആധാർ ലിങ്കിംഗ് 100 ശതമാനം പൂർത്തിയാക്കിയ ഒരേയൊരു സംസ്ഥാനമാണ് കേരളം.

English Summary: Half a lakh ration cards to priority category in Kerala Free ration from next month

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds