Updated on: 4 December, 2020 11:18 PM IST
ദിവാകരൻ ചോമ്പാല

 ''എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്ത ഭക്ഷണം''

എന്ന ലക്ഷ്യവുമായി മഹാത്മ ദേശ സേവ  എഡ്യുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിൻറെ   ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 മുതൽ 12 വരെ വടകര ടൗൺഹാളിൽ ഹരിതാമൃതം 2020 വടകര നഗര സഭ ചെയർമാൻ ശ്രീ കെ ശ്രീധരൻറെ  അദ്ധ്യക്ഷതയിൽ  പ്രമുഖ മർമ്മ വൈദ്യ ഗുരുനാഥൻ ഡോ ,എം കെ പ്രകാശൻ ഗുരുക്കൾ ഉത്‌ഘാടനകർമ്മം നിർവ്വഹിക്കും .


ഒയിസ്‌ക  ഇൻറർനാഷണൽ , കേരള ജൈവകർഷക സമിതി , കേരള സംസ്ഥാന ഗുരുകുല വൈദ്യസമാജം  , തപോവനം  കൊച്ചി തുടങ്ങിയ നിരവധി സ്ഥാപനങ്ങളും  സംഘടനകളും ഈ മഹദ് സംരംഭത്തിൻറെ  അണിയറപ്രവർത്തകരിൽ മുൻനിരക്കാരാണ് 

 

പരമ്പരാഗത കുടിൽ വ്യവസായങ്ങൾ ,പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങൾ ,നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയും ,നാടൻ ഭക്ഷണശാല ,പരിസ്ഥിതി കാർഷിക ആരോഗ്യ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ,നാട്ടുചികിത്സ ക്യാമ്പ് തുടങ്ങിയവയും ഹരിതാമൃതം പരിപാടിയിൽ പൊതുജനങ്ങൾക്ക് സമർപ്പിക്കും .


കാർഷിക മേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിച്ചുകൊണ്ട് എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാക്കുന്നതിനും പരമ്പരാഗത ചികിത്സാ സമ്പ്രദായത്തെ  പുനരുദ്ധരിക്കുന്നതോടൊപ്പം ആധുനിക ചികിത്സാ സമ്പ്രദായങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട്  മഹാത്മ ദേശസേവ എഡ്യുക്കേഷണൽ  &   ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്‌കരിച്ച  ഹരിതാമൃതം കർമ്മ പദ്ധതിയുടെ ദശവാർഷികാഘോഷം പതിനായിരങ്ങളെ സാക്ഷിയാക്കി കഴിഞ്ഞവർഷം  ആഘോഷപൂർവ്വം ആചരിക്കുകയുണ്ടായി .


 ''വിത്തും കൈക്കോട്ടും'' എന്ന സന്ദേശവുമായി ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി  ഒരു നാടൻ ഭക്ഷണശാലക്ക്  ഈവർഷം ശുഭാരംഭം കുറിക്കും  .
നാട്ടിൽത്തന്നെ വിളയിച്ചെടുത്ത കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഒരു പവലിയൻ സ്ഥാപിക്കണമെന്ന സങ്കൽപത്തിൻറെ  പൂർത്തീകരണമായാണ്  ഈ വർഷം നാടൻ ഭക്ഷണശാലആരംഭിക്കുന്നത് .


കളരി ചികിത്സയുടെയും ,പാരമ്പര്യവൈദ്യത്തിൻറെയും  ഇന്നലെകളെ കൃത്യമായി ബോധ്യപ്പെടുത്തുന്ന വസ്തുതകളെ അണിനിരത്തുന്ന മനോഹരമായ പവലിയൻ പുതുപ്പണം കെ വി മുഹമ്മദ് ഗുരുക്കളുടെ നേതൃത്വത്തിൽ ''ഗുരുക്കൾ കളരി മർമ്മ ചികിത്സാലയം '' എന്നപേരിൽ ഇവിടെ സ്ഥാപിക്കും.
ഭക്ഷണച്ചീരകളെക്കുറിച്ച്  അറിവ് നൽകുന്നതിനായി പ്രത്യേക പവലിയൻ ,കുടുംബസംഗമം തുടങ്ങിയവ ഈ വർഷത്തെ പ്രത്യേകത .
 
 ''കുടുംബാസൂത്രണം പോലെ ഒരു കെട്ടിടാസൂത്രണം''  എന്ന വിഷയത്തെ ആധാരമാക്കി ഫെബ്രുവരി എട്ടിന് പരിസ്ഥിതി സെമിനാർ .


ഒമ്പതിന് ചികിത്സകളും ഒറ്റമൂലി ചികിത്സകളും എന്ന വിഷയത്തിൽ നാട്ടറിവ് - നാട്ടുവൈദ്യ സെമിനാർ,  'ഭാവി സുരക്ഷയ്ക്ക് ആരോഗ്യമുള്ള കുഞ്ഞ് '  എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ.
 11ന്  ''എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്ത ഭക്ഷണം'' കാർഷിക സെമിനാർ .
12ന് ''ചികിത്സാസമന്വയത്തിലൂടെ ആരോഗ്യരക്ഷ '' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സെമിനാർ .''കാർഷിക അഭിവൃദ്ധിക്കായുള്ള സാംസ്കാരിക നവോത്ഥാനം '' എന്ന പ്രഖ്യാപനവുമായി സാംസ്കാരിക സമ്മേളനം .


പഴയ പാട്ടുകൾ ,നാടൻ പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികൾ, ഔഷധ സസ്യ പഠന ഗ്യാലറി പരിസ്ഥിതി .കൃഷി നാട്ടുചികിത്സക്ലാസുകൾ .ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വിൽപ്പന  എന്നിവയും ഉണ്ടായിരിക്കും .


കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഫെബ്രുവരി ഏഴിന് മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും തുടർപരിപാടികളിലും, ഏവരെയും സ്വാഗതം ചെയ്യുന്നതായി മഹാത്മ ദേശ സേവ എഡ്യുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി .ശ്രീനിവാസൻ അറിയിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 9539157337

English Summary: harithamrutham program at vadakara for agriculture
Published on: 03 February 2020, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now