1. News

അവിവാഹിതർക്കുള്ള പെൻഷൻ പദ്ധതിയുമായി ഹരിയാന സർക്കാർ

ഹരിയാനയിൽ 45 മുതൽ 60 വയസ് വരെ പ്രായപരിധിയിലുള്ള അവിവാഹിതർക്ക് പെൻഷൻ നൽകുന്ന പദ്ധതി, സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

Raveena M Prakash
Haryana govt proposes to offer Pension for Unmarried people in the state
Haryana govt proposes to offer Pension for Unmarried people in the state

ഹരിയാനയിൽ 45 മുതൽ 60 വയസ് വരെ പ്രായപരിധിയിലുള്ള അവിവാഹിതർക്ക് പെൻഷൻ നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഒരു മാസത്തിനകം പദ്ധതി സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് കർണാലിലെ കലമ്പുര ഗ്രാമത്തിൽ നടന്ന 'ജൻ സംവാദ്' പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'ജൻ സംവാദ്' പരിപാടിയ്ക്കിടെ 60 വയസ്സുള്ള അവിവാഹിതന്റെ പെൻഷനുമായി ബന്ധപ്പെട്ട പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം, സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഒരു പദ്ധതി അവതരിപ്പിക്കാൻ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ കമ്മ്യൂണിറ്റി സെന്റർ പരിസരത്ത് ഹരിയാന മുഖ്യമന്ത്രി വൃക്ഷത്തൈകൾ നട്ടു. ഗ്രാമത്തിൽ സംസ്‌കൃതി മോഡൽ സ്‌കൂൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹരിയാന സംസ്ഥാനത്തെ കർണാലിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇന്നത്തെ കാലത്ത് 70 ശതമാനം മുതൽ 80 ശതമാനം വരെ ജോലികൾ ഓൺലൈനിലാണ് നടക്കുന്നത്, അതിനാലാണ് ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സേവനം ആവശ്യമായി വരുന്നത്. എല്ലാ ഗ്രാമങ്ങളിലും ബിഎസ്എൻഎൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന ആദ്യത്തെ ജില്ലയായി കർണാൽ മാറുമെന്ന് അദ്ദേഹം പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: ജൂലൈ മാസത്തിൽ മഴ സാധാരണ നിലയിലാകുമെന്ന് പ്രവചിച്ച് ഐഎംഡി

Pic Courtesy: Pexels.com

English Summary: Haryana govt proposes to offer Pension for Unmarried people in the state

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds